“ലാലേട്ടനെപ്പോലൊരു നായകനൊപ്പം വില്ലനാകുന്നത് സന്തോഷമുള്ള കാര്യമാണ്. അതൊരു തെലുങ്ക് ചിത്രമാണെന്നത് കൂടുതല്‍ കൌതുകം. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് ഞാന്‍. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എന്നേപ്പോലുള്ള യുവതാരങ്ങള്‍ക്ക് പഠിക്കാനുണ്ട്. ഇത്തരം അവസരങ്ങള്‍ എനിക്ക് ഉയര്‍ച്ചയേ സമ്മാനിക്കൂ. നായകനായ ഞാന്‍ വില്ലനാകുന്നത് എന്താണെന്ന് പലരും ചോദിച്ചു. ലോകത്തെ മികച്ച അഭിനേതാക്കളില്‍ ഒരാളായ നായകന്‍റെ ഒപ്പം സ്ക്രീനില്‍ വരുന്നത് തന്നെ ഭാഗ്യമാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.
ഒന്നരക്കോടി രൂപ പണമായും ഈ സിനിമയുടെ മലയാളത്തിലെ വിതരണാവകാശവുമാണത്രേ മോഹന്‍ലാലിന് നിര്‍മ്മാതാക്കള്‍ നല്‍കിയത്. ഈ വിതരണാവകാശം മോഹന്‍ലാല്‍ 4.5 കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി ഒരു തെലുങ്ക് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഒന്നരക്കോടി രൂപയ്ക്ക് ലഭിക്കും. എന്നാല്‍ ഇത് മോഹന്‍ലാല്‍ ചിത്രം ആയതുകൊണ്ടാണ് 4.5 കോടി വരെയെത്തിയത്.