ട്രോളര്‍മാരെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്. ‘എന്നെയും എന്റെ ഇംഗ്ലീഷിനെയും കളിയാക്കിയുള്ള ട്രോളുകള്‍ ധാരാളം കിട്ടാറുണ്ട്. ചിലതെല്ലാം വളരെ നല്ലതാണ്. വായിച്ച് പൊട്ടിച്ചിരിക്കാറുണ്ട്. ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ അത് തുടരുക തന്നെ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്.
നിങ്ങള്‍ ട്രോള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടയ്ക്കിടെ പോസ്റ്റുകളുമായി എത്തുന്നതായിരിക്കുമെന്നും പൃഥ്വി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ട്രോളര്‍മാരെ അഭിനന്ദിച്ചു രംഗത്തുവരുന്നത്. ട്രോളര്‍മാരുടെ ഇഷ്ടവിഷയമായ പൃഥ്വിയുടെ ഇംഗ്ലീഷിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
‘കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഒന്നും എനിക്കറിയില്ല. എന്നെ പഠിപ്പിച്ച അധ്യാപകുരടെയും ഞാന്‍ വായിച്ച പുസ്തകങ്ങളുടെയും ഗുണമോ ദോഷമോ ആകും എന്റെ ഭാഷ. വായനക്കാര്‍ക്ക് മനസിലാകാന്‍ പ്രയാസമാകണം എന്നുകരുതി ഞാന്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ലെ‘ന്നും പൃഥ്വി പറഞ്ഞു.