‘കലി’ അടിപൊളി, കൊലമാസ്, തിയേറ്ററുകള്‍ പിടിച്ചുകുലുക്കുന്ന വിജയം!

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (15:05 IST)
കലി തകര്‍ക്കുകയാണ്. തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുന്നു. ക്ലൈമാക്സില്‍ തൃശൂര്‍ പൂരം സൃഷ്ടിച്ച ‘ചാര്‍ലി’യേക്കാള്‍ വലിയ വിജയം. ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും മഹത്തായ വിജയത്തിലേക്ക് കുതിക്കുകയാണ് കലി.
 
കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ആദ്യദിവസം കലി നേടിയത് 2.33 കോടി രൂപയാണ്. മറ്റെല്ലാ യുവതാരങ്ങളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ വളരെ പിന്നിലാക്കുന്ന പ്രകടനമാണ് ചിത്രം നടത്തുന്നത്.
 
യുവാക്കളെ ആവേശത്തിന്‍റെ കൊടുമുടി കാണിക്കുന്ന താരപരിവേഷത്തിലേക്കാണ് ദുല്‍ക്കര്‍ നീങ്ങുന്നത്. സമീര്‍ താഹിറിന്‍റെ സംവിധാന മികവും ഒന്നാന്തരം തിരക്കഥയും ദുല്‍ക്കര്‍ - സായ് പല്ലവി ജോഡി സൃഷ്ടിക്കുന്ന മാജിക്കുമാണ് കലിയെ ഇത്രയും വലിയ വിജയമാക്കി മാറ്റുന്നത്.
 
റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുന്ന കലി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് നീങ്ങുന്നത്.