സെവന്‍ത് ഡേ കഴിഞ്ഞു, ഇനി ഒരു മമ്മൂട്ടി ത്രില്ലര്‍!
ചൊവ്വ, 8 ഏപ്രില്‍ 2014 (14:07 IST)
PRO
‘സെവന്‍ത് ഡേ’ എന്ന സിനിമ റിലീസിന് തയ്യാറായി. പൃഥ്വിരാജ് നായകനാകുന്ന ചിത്രം വിഷുവിന് എത്തും. ഈ സിനിമയ്ക്ക് മുഖ്യ എതിരാളി മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റര്‍ ആണ്. രണ്ടും ത്രില്ലറുകള്‍. ഏതാണ് വിജയം വരിക്കുക?
അത് അവിടെ നില്‍ക്കട്ടെ. കണ്ടറിയേണ്ട കാര്യമാണ്. എന്തായാലും സെവന്‍ത് ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോള്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കാണാന്‍ പോയി. ഒരു കഥ പറയുകയായിരുന്നു ലക്‍ഷ്യം. കഥ ഇഷ്ടപ്പെട്ടതോടെ ഒരു പ്രൊജക്ട് ജനിക്കുകയാണ്. അഖില്‍ പോളിന്‍റെ രണ്ടാമത്തെ തിരക്കഥയില്‍ അതേ, മമ്മൂട്ടി നായകനാകുന്നു!
ഇതും ഒരു ത്രില്ലര്‍ തന്നെയായിരിക്കും. ‘മംഗ്ലീഷ്’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് മമ്മൂട്ടി കഥ കേട്ടത്. ഗംഭീരമായ കഥയെന്ന അഭിപ്രായമാണ് മമ്മൂട്ടി ക്യാമ്പില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
അഖില്‍ പോള്‍ തിരക്കഥയെഴുതുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധാനം ആരായിരിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. മറ്റ് വിശദാംശങ്ങളും ഉടല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.