തമിഴ്നാട്ടിലെ സൂര്യ ആരാധകര്‍ മൂന്നുമണിക്കൂറിനുവേണ്ടി കേരളത്തിലേക്ക് വച്ചുപിടിക്കുമോ? മിക്കവാറും അങ്ങനെ സംഭവിക്കുമെന്നാണ് സൂചന. അത്രയേറെ നിരാശരാണ് സൂര്യ ആരാധകര്‍. അതിന് ഒരു കാരണമുണ്ട്.
സൂര്യയുടെ പുതിയ സിനിമ ‘മാസ്’ (മാസു എങ്കിറ മാസിനാമണി എന്ന് സിനിമയുടെ പേര് മാറ്റിയിട്ടുണ്ട്) വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. കേരളത്തില്‍ ഈ സിനിമയുടെ പ്രദര്‍ശനം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഈ സിനിമയുടേ ആദ്യപ്രദര്‍ശനം രാവിലെ എട്ടുമണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ.
യെന്നൈ അറിന്താല്‍, ഐ, കത്തി, ലിങ്കാ തുടങ്ങിയ സിനിമകള്‍ തമിഴ്നാട്ടില്‍ അര്‍ദ്ധരാത്രിയിലും അതിരാവിലെയുമൊക്കെ റിലീസ് ചെയ്ത് ആരാധകരെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പതിവ് മാസിന്റെ കാര്യത്തിലില്ല.
വെങ്കട് പ്രഭു സംവിധാനം ചെയ്ത മാസ് ഒരു ഹൊറര്‍ കോമഡിയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ കഴിഞ്ഞ ചിത്രമായ അഞ്ചാന് ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.