സല്‍മാന്‍ ഖാനും റൊമാനിയന്‍ ടെലിവിഷന്‍ അവതാരക ലുലിയയും തമ്മിലുള്ള ബന്ധം ബോളിവുഡിനെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടത് പാപ്പരാസികള്‍ ആഘോഷിക്കുകയാണ്. ഇരുവര്‍ക്കുമിടയില്‍ എന്തോ ഉണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് പാപ്പരാസികള്‍ എന്തായാലും ‘സല്‍മാന്‍-ലുലിയ പ്രണയം’ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.