വേള്‍ഡ് ക്ലാസ് ലെവലില്‍ ഒരു മോഹൻലാൽ ചിത്രം! സംവിധാനം അൽഫോൻസ് പുത്രൻ?!

തിങ്കള്‍, 22 മെയ് 2017 (15:33 IST)
നേരം, പ്രേമം എന്നീ രണ്ടു സിനിമകൾ കൊണ്ട് തന്നെ പേരെടുത്ത സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. ആദ്യ രണ്ടു സിനിമകളിലെയും നടൻ നിവിൻ പോളി ആയിരുന്നു. അതുകൊണ്ട്  തന്നെ എവിടെ  ചെന്നാലും അടുത്ത സിനിമയിലും നായകൻ നിവിൻ ആണോ എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു.ഇതിനിടയിലാണ് തമിഴ് നടൻ അജിത്തിനെ വെച്ച് ഒരു സിനിമ ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് താരം പരസ്യമായി പ്രകടിപ്പിച്ചത്.
 
ഇപ്പോഴിതാ മോഹൻലാലിനെയും വെച്ച് ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉള്ളതായി താരം സൂചനകൾ തരുന്നു. ഇന്നലെ (മെയ് 21) മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അല്‍ഫോണ്‍സ് പുത്രനും ഫേസ്ബുക്കില്‍ എത്തിയിരുന്നു. കംപ്ലീറ്റ് ആക്ടര്‍ക്ക് പിറന്നാള്‍ ആശംസ നേർന്നിരുന്നു. 
 
ഇതിനിടയിലാണ് ഒരു ആരാധകന്റെ വക ചോദ്യം : ലാലേട്ടനെ വച്ച് മങ്കാത്ത മോഡല്‍ സിനിമ ചെയ്യാമോ എന്നായിരുന്നു ആരാധകന്റെ ആവശ്യം. ഇതിനു കിടിലൻ മറുപടിയാണ് താരം നൽകിയത്.   
 
എനിക്ക് ലാലേട്ടന്‍ എന്ന് പറയുന്നത് ക്ലിന്റ് ഈസ്റ്റ് വുഡ്, തൊഷീരൊ മിഫൂന്‍, മര്‍ലന്‍ ബ്രാന്‍ഡോ, അല്‍പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരേക്കാളും മേലേയാണ്. അപ്പോള്‍ ഞാന്‍ മങ്കാത്ത മോഡല്‍ പടം എടുക്കണോ അതോ വേള്‍ഡ് ക്ലാസ് ലെവലില്‍ ഒരു പടം എടുക്കണോ?. എന്നായിരുന്നു അൽഫോൻസിൻറെ മറുചോദ്യം. അപ്പോൾ, ഉടൻ തന്നെ അത്തരമൊരു വേൾഡ് ക്ലാസ് പടം പ്രതീക്ഷിക്കാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക