ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന എ ബി സി ഡി(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ സൂരജ്-നീരജ് ടീമാണ്. ദുല്‍ക്കറിനൊപ്പം ജേക്കബ് ഗ്രിഗറി(അക്കരെക്കാഴ്ചകള്‍ ഫെയിം)യും പ്രധാന വേഷത്തിലുണ്ട്. അപര്‍ണ ഗോപിനാഥാണ് നായിക.
രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് എ ബി സി ഡിയുടെ ദൈര്‍ഘ്യം. തമീന്‍സ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്കും യു സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
‘ബെസ്റ്റ് ആക്ടര്‍’ എന്ന മമ്മൂട്ടിഹിറ്റിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ എ ബി സി ഡി നല്‍കുന്ന പ്രതീക്ഷ ഏറെയാണ്.
അടുത്ത പേജില്‍ -
ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ആരാണ്?
ജയസൂര്യ നായകനാകുന്ന ‘താങ്ക് യു’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ഒരു ഫാമിലി ത്രില്ലറാണ് ഈ വി കെ പ്രകാശ് ചിത്രം.
‘താന്തോന്നി’ എന്ന സിനിമയുടെ കനത്ത പരാജയത്തിന് ശേഷം ഒരു വലിയ ഇടവേളയെടുത്ത ബാനര്‍ ‘മരിക്കാര്‍ ഫിലിംസ്’ നിര്‍മ്മാണരംഗത്തേക്ക് തിരിച്ചുവരികയാണ് ‘താങ്ക് യു’വിലൂടെ. വിവിധ അവകാശങ്ങള്‍ വിറ്റതുവഴി ചിത്രം റിലീസിന് മുമ്പേ ലാഭം നേടിക്കഴിഞ്ഞതായാണ് വിവരം. ‘10.30 എ എം ലോക്കല്‍ കോള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് അരുണ്‍ലാലാണ് ‘താങ്ക് യു’ രചിച്ചിരിക്കുന്നത്.
7 ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ, പച്ചക്കിളി മുത്തുച്ചരം, കുസേലന്‍, പൊയ് സൊല്ലപ്പോറോം, തീരാത്ത വിളയാട്ടുപിള്ളൈ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അരവിന്ദ് കൃഷ്ണയാണ് ‘താങ്ക് യു’വിന്‍റെ ക്യാമറാമാന്‍. ‘മൈന’ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സേതു ‘താങ്ക് യു’വില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു.
ജയസൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല. അയാള്‍ സമൂഹത്തില്‍ എവിടെയും കാണാവുന്ന ഒരു സാധാരണക്കാരനാണ്. അസാധാരണ ജീവിതം ജീവിക്കുന്ന ഒരു സാധാരണക്കാരന്‍!
ഹണി റോസാണ് ചിത്രത്തിലെ നായിക. ഗര്‍ഭിണിയായ യുവതിയുടെ വേഷത്തിലാണ് ഹണി എത്തുന്നത്. സൈജു കുറുപ്പ്, ഐശ്വര്യാ ദേവന്‍, ടിനി ടോം, കൈലാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.