ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത സിനിമ - അതായത് വിജയ് 61 - സംവിധാനം ചെയ്യുന്നത് അറ്റ്ലീ ആണ്. ആ സിനിമയുടെ വിശേഷങ്ങള്‍ വായനക്കാര്‍ക്ക് ഒരുവിധം അറിയാം. ‘തെരി’ക്ക് ശേഷം വിജയ് - അറ്റ്ലീ കൂട്ടുകെട്ട് വീണ്ടും വരികയാണ്. ജ്യോതിക, കാജല്‍ അഗര്‍വാള്‍, സമാന്ത, വടിവേലു, എസ് ജെ സൂര്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
ഇപ്പോള്‍ പങ്കുവയ്ക്കാനുള്ളത് വിജയ് 62നെ കുറിച്ചുള്ള വാര്‍ത്തയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് സാക്ഷാല്‍ എ ആര് മുരുഗദോസ് ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് മുരുഗദോസ് തന്നെ അറിയിക്കുന്നത്.
തുപ്പാക്കി, കത്തി എന്നീ മെഗാഹിറ്റുകള്ക്കും മേലെ നില്ക്കുന്ന ഒരു സിനിമയ്ക്കാണ് മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്നത്. ഈ സിനിമയില്‍ ഒരു സീരിയല്‍ കില്ലറെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് വേഷമിടുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, ഈ ചിത്രത്തിന് എ ആര് റഹ്മാന് സംഗീതം നല്‍കുമെന്നും സൂചനയുണ്ട്. എ ആര് മുരുഗദോസ് - എ ആര് റഹ്മാന് ടീം ഇതിന് മുമ്പ് ഒരുമിച്ചത് ഗജിനിയുടെ ഹിന്ദി പതിപ്പിനുവേണ്ടി മാത്രമാണ്.