‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടന്‍ മണികണ്ഠന്‍ ആചാരിക്ക് (32) വാഹനാപകടത്തില്‍ പരിക്ക്. പരിക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖത്തും കൈക്കും നിസാരമായ പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം നടന്നത്. സിനിമ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ മണികണ്ഠന്റെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.