ഫേസ്ബുക്കിൽ കയറി നോക്കിയാൽ നമ്മൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകൾ കാണാനാകും. 2010 മുതലുള്ളത് ഉണ്ട്. ഇതിനെ കുത്തിപ്പൊക്കൽ എന്ന് പറയും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈംലൈനിൽ വരുത്തുകയാണ് ട്രോളർമാർ. കുറച്ച് ദിവസമായി ഈ കലാപരിപാടി തുടങ്ങിയിട്ട്.
പൃഥ്വിരാജ്, മമ്മൂട്ടി, ആസിഫ് അലി, തുടങ്ങിയവർക്ക് ഈ കുത്തിപൊക്കൽ ഒരു പാരയായി മാറിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ തള്ളിയിടുന്നതിന് മുന്‍പേ കുഴിയില്‍ ചാടിയ അജു വര്‍ഗീസ് വീണ്ടും കൊലമാസായി. തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കണ്ട, ഞാൻ തന്നെ ഇട്ടോളാം എന്ന് പറഞ്ഞായിരുന്നു അജു തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
എന്നാല്‍ അജുവിനെ പിന്നീട് ട്രോളന്മാര് ഏറ്റെടുത്തു. സ്വയം കുത്തിപ്പൊക്കിയ ചിത്രങ്ങള്‍ വച്ച് തലങ്ങും വിലങ്ങും അജുവിനെ ട്രോളാൻ തുടങ്ങി. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയായി പോയി താരത്തിന്.
ഇപ്പോള്‍ പുലര്‍ത്തുന്ന പ്രഫഷണലിസമൊന്നും ഫേസ്ബുക്കില്‍ താരങ്ങളുടെ പേജില്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇതിൽ ചിലർ, തങ്ങളുടെ ഫേസ്ബുക്ക് ഫാൻ പേജാണ് പിന്നീട് ഒഫീഷ്യലായി മാറ്റിയിരിക്കുന്നത്.