പരിസ്ഥിതി ദിനമായ ജൂൺ 5ന് പ്രശസ്തർ എല്ലാവരും മരം നട്ടിരുന്നു. മരംനടീലുമായി ബന്ധപ്പെട്ടുള്ള തമാശകൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഇവർക്കിടയിലേക്കാണ് മോഹൻലാലും ലാൽ ജോസും എത്തിപ്പെട്ടത്. മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് സോഷ്യൽ മീഡിയകളിൽ പരിഹാസ വർഷമാണ്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ രസതന്ത്ര വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്പിലെ വിശാലമായ മുറ്റത്തായിരുന്നു മോഹന്‍ ലാല്‍ ആല്‍മരം നട്ടത്. രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആര്യവേപ്പ് സംവിധായകന് ലാല്‍ ജോസും നട്ടു. മരം നടീല്‍ വെറും ഒരു ഷോ മാത്രമായി പലരും കാണുകയാണോ എന്നും ചിലർ ചോദിച്ചു തുടങ്ങി.
ഇതോടെ ഇവര്‍ ബോണ്‍സായ് തൈകളാണോ നടുന്നത് എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയില്‍ ചിലര്‍ എത്തി. ആല്‍മരവും ആരിവേപ്പും രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ നടുന്ന ഇവരെ എന്തുചെയ്യണമെന്നാണ് ചിലരുടെ ചോദ്യം.
ലാല്‍ വൃക്ഷത്തെ നട്ടപ്പോള്‍ ചുറ്റും കൂടിനിന്നവര്‍ ഹര്‍ഷാരവം മുഴക്കുകയായിരുന്നു. അവരെ നോക്കി ലാല്‍ ‘ലാലൊരു ആല് നട്ടു’ എന്നുകൂടി പറഞ്ഞപ്പോള്‍ കൈയടിക്കൊപ്പം കൂട്ടച്ചിരിയുമായി. നാം ഓരോരുത്തരും വൃക്ഷങ്ങളെ പരിപാലിക്കാന്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു ലാലിന്റെ വാക്കുകൾ.