ലാലേട്ടന്റെ വിഷുസദ്യ മരുഭൂമിയില്‍!

Webdunia
തിങ്കള്‍, 14 ഏപ്രില്‍ 2014 (17:00 IST)
PRO
PRO
ലാലേട്ടന്റെ വിഷുസദ്യ ഇത്തവണ മരുഭൂമിയിലാണ്. ജയ്പ്പൂരിലെ പൊള്ളുന്ന ചൂടിലാവും യൂണിവേഴ്സല്‍ സ്റ്റാറിന്റെ വിഷു ആഘോഷവും. ആഘോഷമല്ല, ഒരു കിടിലന്‍ ക്ലൈമാക്സിലാണ് മോഹന്‍ലാല്‍. അതെ, ബി ഉണ്ണിക്കൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്സ് ചിത്രീകരണമാണ് നടക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വിഷുദിനത്തില്‍ ജയ്പ്പൂരില്‍ പൂര്‍ത്തിയാകും.

ഒരു കോവിലകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ഒരാള്‍ എത്തുന്നു. ഇയാളോടൊപ്പം രണ്ടുപേര്‍ കൂടി ചേരുന്നതോടെ പ്രശ്നം സങ്കീര്‍ണമാകുന്നു. വളരെ വ്യത്യസ്തമായ ഫൈറ്റ് സ്വീക്വന്‍സുകള്‍ പടത്തിലുണ്ടെന്നാണ് സൂചന. ലാലിന്റെ ഫൈറ്റ് സംവിധായകനെ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഫേസ്‌ബുക്കിലൂടെ ബി ഉണ്ണിക്കൃഷ്ണന്‍ തന്നെ വ്യക്തമാക്കിയത്.

അടുത്ത പേജില്‍: ‘ഫൈറ്റ് സീനില്‍ ലാലേട്ടനോളം പെര്‍ഫെക്ഷന്‍ ആര്‍ക്കുമില്ല’

PRO
PRO
ബി ഉണ്ണിക്കൃഷ്ണന്‍ ലാലിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “ലാലേട്ടന്‍ ഇപ്പോഴും ഫൈറ്റ് സീനുകളില്‍ കാണിക്കുന്ന പെര്‍ഫക്ഷന്‍ മലയാളത്തില്‍ മറ്റൊരു നടനും നല്‍കാനാകില്ല.

ലാല്‍ സാറിനെ സംബന്ധിച്ച് ഈ സിനിമയിലെ കഥാപാത്രം ചലഞ്ചിംഗ് ആണോ എന്ന് എനിക്കറിയില്ല. ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും ലാല്‍ സാര്‍ അഭിനയിച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. ലാല്‍ സാറിനെ സംബന്ധിച്ചടത്തോളം ജനപ്രിയമാകുന്ന ചില എരിയകള്‍ ഉണ്ട്. ഇമോഷന്‍സ് അവതരിപ്പിക്കാനും നല്ല ആക്ഷന്‍ ചെയ്യാനും കഴിയുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല. ലാല്‍ സാറിന്റെ അത്തരം ഗുണങ്ങളെല്ലാം ഈ സിനിമ പരമാവധി പ്രയോജനപ്പെടുത്തും“.

അടുത്ത പേജില്‍: ഫ്രോഡ് ഒരു വ്യത്യസ്ത സിനിമയാണ്

PRO
PRO
ഫ്രോഡ് ഒരു വ്യത്യസ്ത സിനിമയാണെന്നാണ് ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്. കൂടാതെ ഉണ്ണിക്കൃഷ്ണന്‍ ഇതുവരെ സംവിധാനം ചെയ്തതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രവുമാണ് മിസ്റ്റര്‍ ഫ്രോഡ്. ഒരു മാ‍സ് മസാല പടമാണെങ്കിലും ഒരു ത്രില്ലര്‍ പ്രമേയമായിരിക്കില്ല ചിത്രത്തിന്റേത്. മറിച്ച് ഒരുപാട് വൈകാരിക സംഘര്‍ഷങ്ങള്‍ ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്നു.

ഒരു ഹാട്രിക് ഹിറ്റടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. ഇതിനു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി 'മാടമ്പി', 'ഗ്രാന്‍ഡ്‌മാസ്റ്റര്‍' എന്നീ വിജയ ചിത്രങ്ങള്‍ ഒരുക്കിയത് ഉണ്ണികൃഷ്ണന്‍ ആയിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലും കഥയുമായാണ് ഫ്രോഡ് പ്രേക്ഷകരിലേക്കെത്തുന്നത്.



വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്