റെക്കോർഡിട്ട വില്ലനു കാലിടറിയോ? അതോ ആദ്യദിന കളക്ഷൻ വെറും തള്ളോ? മൂന്ന് ദിവസം കൊണ്ട് നേടിയത്...

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (16:42 IST)
ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ പല റെക്കോർഡുകളും തകർത്തു മുന്നേറുകയാണ്. റെക്കോഡ് കളക്ഷനായിരുന്നു വില്ലന്‍ ആദ്യ ദിനം നേടിയത്. 
 
ആദ്യ ദിന കളക്ഷനില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. 4.91 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. എന്നാൽ, ആദ്യ ദിന കളക്ഷന്റെ അത്രയൊന്നും ശേഷമുണ്ടായിരുന്ന രണ്ട് ദിവസം സ്വന്തമാക്കാൻ വില്ലനു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 
 
മൂന്ന് ദിവസം കൊണ്ട് വില്ലൻ സ്വന്തമാക്കിയത് 7.71 കോടി രൂപയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആദ്യദിനം 4.31 കോടി നേടിയ ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞ 'വില്ലനു' പിന്നീട് കാലിടറിയോ എന്നാണ് അനലിസ്റ്റുകാർ ചോദിക്കുന്നത്. അതോ ആദ്യദിന കളക്ഷൻ വെറും തള്ളായിരുന്നോ എന്നും ചോദ്യമുയരുന്നുണ്ട്.
 
ആദ്യ ദിനം 4.91 കോടി നേടിയ വില്ലനു രണ്ടാം ദിവസം അതിനോടടുത്ത തുക തന്നെ ലഭിക്കേണ്ടതാണ്. മൂന്നാം ദിവസം ഹോളിഡേ ആയതിനാൽ മിനിമം 6 കോടി സ്വന്തമാക്കാൻ കഴിയുമെന്നായിരുന്നു സിനിമാ നിരീക്ഷകർ പറഞ്ഞത്. എന്നാൽ, പ്രതീക്ഷയ്ക്കൊപ്പം കളക്ഷൻ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article