രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യുക എന്നത് ഇന്ത്യയിലെ ഏത് സംവിധായകന്‍റെയും സ്വപ്നമാണ്. വര്‍ഷങ്ങളായി സിനിമ ചെയ്യുന്ന വമ്പന്‍ സംവിധായകരോട് ആരെ നായകനാക്കി സിനിമ ചെയ്യാനാണ് ആഗ്രഹമെന്ന് ചോദിച്ചുനോക്കൂ - ഒന്നാമതായോ രണ്ടാമതായോ രജനികാന്തിന്‍റെ പേരുണ്ടാവും എന്ന് തീര്‍ച്ച.
എന്നാല്‍ രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ഓഫര്‍ അല്‍ഫോണ്‍സ് പുത്രന്‍ വേണ്ടെന്നുവച്ചതാണ് പുതിയ വാര്‍ത്ത. രജനിയുടെ മകള്‍ സൌന്ദര്യ രജനികാന്താണ് അച്ഛനെ നായകനാക്കി ഒരു സിനിമ ചെയ്തുതരണമെന്ന് അല്‍ഫോണ്‍സിനോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല അല്‍ഫോണ്‍സിന്, ഉത്തരം ഇതായിരുന്നു - നോ!
തനിക്ക് അതിനുള്ള പക്വത ആയിട്ടില്ല എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സൌന്ദര്യയെ അറിയിച്ചത്. സിംപിളായ കഥകളും ചെറിയ സിനിമകളുമാണ് തന്‍റേതെന്ന് അല്‍ഫോണ്‍സ് വ്യക്തമാക്കി. വലിയ ബജറ്റില്‍ സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കി സിനിമ ചെയ്യാന്‍ ഇപ്പോള്‍ താന്‍ തയ്യാറല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ സൌന്ദര്യയെ ബോധ്യപ്പെടുത്തി.
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ കണ്ടിട്ടാണ് സൌന്ദര്യ രജനികാന്ത് അല്‍ഫോണ്‍സ് പുത്രനെ സമീപിച്ചത്. എന്തായാലും രജനികാന്തിനെ സംവിധാനം ചെയ്യാനുള്ള ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണ് അല്‍ഫോണ്‍സ് പുഷ്പം പോലെ വേണ്ടെന്നുവച്ചത്. ‘നോ’ പറയാനും വേണം ധൈര്യം, അല്ലേ? അതിനൊരു ബിഗ് സല്യൂട്ട്!