50 കോടി രൂപ മുതല്‍മുടക്കിയാണ് 'യെന്നൈ അറിന്താല്‍' ചിത്രീകരിച്ചത്. നാലുദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരികെപ്പിടിച്ച് സിനിമ ചരിത്രവിജയത്തിലേക്ക് നീങ്ങുകയാണ്.
ഫെബ്രുവരി അഞ്ചുമുതല്‍ എട്ടുവരെയുള്ള കളക്ഷന്‍ അമ്പതുകോടിക്ക് അടുത്താണ്. തമിഴ്നാട്ടില്‍ നിന്നുമാത്രം 32 കോടി രൂപയാണ് സ്വന്തമാക്കിയത്.
അജിത്തിന്‍റെ സ്റ്റാര്‍ പദവിയുടെ ബലത്തില്‍ നേടിയ വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ സിനിമയുടെ തകര്‍പ്പന്‍ വിജയത്തിന് കാരണമായി. കര്‍ണാടകയിലും കേരളത്തിലും ഗംഭീര വരവേല്‍പ്പാണ് യെന്നൈ അറിന്താലിന് ലഭിക്കുന്നത്.
കേരളത്തില്‍ 2.8 കോടി രൂപയും കര്‍ണാടകയില്‍ 3.7 കോടി രൂപയുമാണ് ഇതുവരെ ലഭിച്ച കളക്ഷന്‍. അമേരിക്ക ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലും മെച്ചപ്പെട്ട പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതേസമയം, പ്രേക്ഷകപ്രതികരണം മനസിലാക്കി ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ നിന്ന് ആറുമിനിറ്റ് ദൈര്‍ഘ്യം സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ വെട്ടിക്കുറച്ചു. ആദ്യം മൂന്നുമണിക്കൂറിനുമുകളില്‍ ദൈര്‍ഘ്യമുണ്ടായിരുന്ന സിനിമ സെന്‍സറിംഗിന് അയക്കുന്നതിന് മുമ്പ് രണ്ടുമണിക്കൂര്‍ 49 മിനിറ്റാക്കി ചുരുക്കിയിരുന്നു.