യുവരാജും മിനിഷയും തമ്മില്‍?

Webdunia
ശനി, 7 ഫെബ്രുവരി 2009 (14:34 IST)
PTIPTI
ട്വന്‍റി20 ലോകകപ്പില്‍ ഒരോവറില്‍ ആറു സിക്സറുകള്‍ പായിച്ചതു മുതല്‍ യുവരാജ് സിംഗിനെ സുന്ദരികള്‍ വട്ടമിടുകയാണ്. ബോളിവുഡിലെ ഏതൊരു സൂപ്പര്‍താരത്തേക്കാളും കൂടുതല്‍ ആരാധികമാര്‍ യുവിക്കുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

കിം ശര്‍മ, ദീപിക പദുക്കോണ്‍ എന്നു ചില പേരുകള്‍ യുവരാജിന്‍റെ പേരുമായി ചേര്‍ത്ത് നേരത്തേ പ്രചരിച്ചിട്ടുണ്ട്. ആ വിവാദങ്ങളൊക്കെ ഒന്നു കെട്ടടങ്ങിയപ്പോഴേക്കും ഒരു പുതിയ ഗോസിപ്പ് പ്രചരിച്ചു തുടങ്ങിയിരിക്കുന്നു. ബോളിവുഡ് ഹോട്ട് സുന്ദരി മിനിഷ ലാംബയെയും യുവരാജിനെയും ചേര്‍ത്താണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ജൂഹുവിലെ ഒരു റെസ്റ്റോറന്‍റില്‍ ഇരുവരും പരസ്യമായി ചുംബിച്ചു എന്നാണ് ഗോസിപ്പ്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ പറയുന്നത്.

എന്നാല്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും താന്‍ ആ റെസ്റ്റോറന്‍റില്‍ പോയിട്ടില്ലെന്നും മിനിഷ പറയുന്നു. അടുത്ത കാലത്ത് കിഡ്നാപ് എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെ ബോളിവുഡിന്‍റെ ഹരമായി മാറിയ താരമാണ് മിനിഷ ലാംബ.

ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. അടുത്തകാലത്ത് ധോണി, ശ്രീശാന്ത് തുടങ്ങിയവരും പാപ്പരാസികളുടെ ഗോസിപ്പ് ആക്രമണത്തിന് വിധേയരായിരുന്നു.