മോഹന്‍ലാല്‍ പട നയിക്കുന്നു, എതിര്‍ക്കാന്‍ ശത്രുപക്ഷത്ത് ആരുണ്ട്?
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (16:21 IST)
PRO
എന്നും യോദ്ധാവാണ് മോഹന്‍ലാല്‍. തന്‍റെ സിനിമ റിലീസാകുമ്പോള്‍ അത് ബോക്സോഫീസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന യോദ്ധാവ്. അതിനുവേണ്ടി ശരീരവും മനസും അര്‍പ്പിക്കുന്ന നടന്‍. മോഹന്‍ലാലിന്‍റെ മോശം സിനിമകളില്‍ പോലും അദ്ദേഹത്തിന്‍റെ അഭിനയം മോശമായി എന്നാരും പറയില്ല. ആ നടനവൈഭവത്തിന് മേല്‍ ദൈവത്തിന്‍റെ കൈയൊപ്പുണ്ട്.
ചില പ്രത്യേക കാരണങ്ങളാല്‍ ഏപ്രില്‍ മാസത്തിന് ശേഷം മോഹന്‍ലാലിന്‍റേതായി ഒരു പടവും റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ ആരാധകര്‍ അദ്ദേഹത്തിന്‍റെ പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പ് മോഹന്‍ലാല്‍ സ്വയം സൃഷ്ടിച്ചതാണ്. ‘ആറുമുതല്‍ 60 വരെ’ എന്നൊരു സിനിമ അദ്ദേഹത്തിന്‍റേതായി ഇതിനിടയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടമാകാതിരുന്നതിനാല്‍ ആ സിനിമ വേണ്ടെന്നുവച്ചു. ഇനി മുതല്‍ പുതുമയും വ്യത്യസ്തതയുമുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതി എന്ന തീരുമാനമാണ് ജോണി ആന്‍റണിയുടെ ആ സിനിമ മോഹന്‍ലാല്‍ ഉപേക്ഷിക്കാന്‍ കാരണം.
എന്നാല്‍ കാത്തിരിപ്പ് അവസാനിക്കുമ്പോള്‍ മോഹന്‍ലാല്‍ ഗംഭീര സിനിമകളുമായാണ് പ്രേക്ഷകരെ കാണാനെത്തുന്നത്. എല്ലാം ഒന്നിനൊന്ന് മികച്ച പ്രൊജക്ടുകള്‍. വ്യത്യസ്തമായവ. എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന ആ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...
അടുത്ത പേജില്‍ - നിഗൂഢമായ ഒരു സിനിമ!
PRO
ചിത്രം: കൂതറ സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്‍
അടുത്ത പേജില്‍ - അവന്‍ ചതിയനാണ്!
PRO
ചിത്രം: മിസ്റ്റര്‍ ഫ്രോഡ് സംവിധാനം: ബി ഉണ്ണികൃഷ്ണന്‍
അടുത്ത പേജില്‍ - അവള്‍ ആരാണ്?
PRO
ചിത്രം: ഗീതാഞ്ജലി സംവിധാനം: പ്രിയദര്‍ശന്‍
അടുത്ത പേജില്‍ - വിദ്യാഭ്യാസം തീരെയില്ല, എന്നാല്‍....