മോഹന്‍ലാലുണ്ടെങ്കില്‍ 100 കോടി ഉറപ്പ്, തെലുങ്ക് നാട്ടില്‍ പുതിയ വിശ്വാസം!

ബുധന്‍, 23 നവം‌ബര്‍ 2016 (16:09 IST)
മോഹന്‍ലാല്‍ നായകനായ തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം ജനതാ ഗാരേജ് വമ്പന്‍ ഹിറ്റായത് തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇത്രയും വലിയൊരു വിജയം ചിത്രത്തിന്‍റെ സംവിധായകന്‍ കൊരട്ടാല ശിവ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ചിത്രം 150 കോടിയും കടന്ന് പ്രദര്‍ശനം തുടരുകയാണ്.
 
എന്തായാലും കൊരട്ടാല ശിവ തന്‍റെ അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു. യുവസൂപ്പര്‍താരം രാം ചരണ്‍ ആണ് ശിവയുടെ പുതിയ സിനിമയിലെ നായകന്‍.
 
ഇപ്പോള്‍ കേള്‍ക്കുന്ന റൂമര്‍ ആ സിനിമയിലും മോഹന്‍ലാലിന്‍റെ സാന്നിധ്യം കൊരട്ടാല ശിവ ആഗ്രഹിക്കുന്നുണ്ടെന്നാണ്. മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ചിത്രം 100 കോടി കടക്കുമെന്ന് ഉറപ്പാണെന്നാണ് ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തുള്ള സംസാരം. എന്തായാലും പുതിയ സിനിമയിലേക്കും മോഹന്‍ലാലിനെ കൊണ്ടുവരാന്‍ ശിവ ശ്രമിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക