മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക്!

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (19:37 IST)
ഇന്ത്യന്‍ സിനിമയില്‍ രജനികാന്ത് എന്ന താരത്തിന് ഒരു പകരക്കാരനില്ല. കോടിക്കണക്കിന് ആരാധകരുള്ള താരം. ഇന്ത്യന്‍ സിനിമ സൃഷ്ടിച്ച ഏറ്റവും ജനപ്രീതിയുള്ള താരം. രജനികാന്തിനെ നായകനാക്കി മമ്മൂട്ടി ഒരു സിനിമ സംവിധാനം ചെയ്താലോ?
 
ഇന്‍ററസ്റ്റിംഗായ സംഗതിയാണ് അല്ലേ? എങ്കില്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ആലോചന മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. ലോഹിതദാസ് ഭൂതക്കണ്ണാടിയുടെ തിരക്കഥ മമ്മൂട്ടിക്ക് നല്‍കിയപ്പോഴായിരുന്നു അത്.
 
രജനികാന്തിനെ നായകനാക്കി ഭൂതക്കണ്ണാടി സംവിധാനം ചെയ്യാനാണ് മമ്മൂട്ടി ആലോചിച്ചത്. ഇക്കാര്യം രജനിയുമായി മമ്മൂട്ടി ചര്‍ച്ച ചെയ്യുകയും ചെയ്തു. വിശദമായി കഥ പറയുകയും ചെയ്തു. 
 
എന്നാല്‍ ആ പ്രൊജക്ട് വര്‍ക്കൌട്ടായില്ല. രജനിയെ ഇക്കാര്യത്തില്‍ മമ്മൂട്ടി നിര്‍ബന്ധിച്ചതുമില്ല. പിന്നീട് ആ തിരക്കഥ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് തന്നെ സംവിധാനം ചെയ്തു. ലോഹിയുടെ ആദ്യ സംവിധാന സംരംഭം.
 
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ആ സിനിമയിലൂടെ ലോഹിതദാസിന് ലഭിക്കുകയും ചെയ്തു. രജനികാന്തിനെ നായകനാക്കി മമ്മൂട്ടി ആ സിനിമ ചെയ്തിരുന്നെങ്കില്‍ മമ്മൂട്ടിക്കും കിട്ടുമായിരുന്നോ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ്? ആലോചിക്കാന്‍ കൌതുകമുള്ള കാര്യം തന്നെ!
Next Article