വാഹനങ്ങളോട് എല്ലാവര്‍ക്കും പ്രിയമാണെങ്കിലും ആഗ്രഹിച്ച വാഹങ്ങള്‍ സ്വന്തമാക്കുന്നത് പലപ്പോഴും താരങ്ങളായിരിക്കും. കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ട വാഹനം പിതാവിന്റെ ഇഷ്ട നമ്പറില്‍ നേടിയതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഈ സന്തോഷം താരം ഫേസ്ബുക്കിലുടെ ആരാധകര്‍ക്ക് പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.
എല്ലാവരും എന്റെ പഴയ W123 മെര്‍സിഡസ് കാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെങ്കിലും പലരും തെറ്റിദ്ധരിക്കുമെന്ന് കരുതി താന്‍ കാറിന്റെ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്നാല്‍ ഇത് താന്‍ സ്‌നേഹത്തോടെ എല്ലാവര്‍ക്കും വേണ്ടി പങ്കുവെക്കുകയാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കാറിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.