മലയാള സിനിമയുടെ രാജകുമാരി ആര്? ഒന്നും ആലോചിക്കാതെ മഞ്ജു വാര്യര്‍ എന്ന് പറയാന്‍ വരട്ടെ. മഞ്ജുവോ കാവ്യയോ ഒന്നുമല്ല, വേദികയാണ് മലയാള സിനിമയുടെ ആസ്ഥാന രാജകുമാരിപ്പട്ടം അലങ്കരിക്കുന്നത്.
ഈ പട്ടം ചാര്‍ത്തിക്കൊടുത്തത് മലയാളത്തിന്‍റെ യുവസൂപ്പര്‍താരം കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോയുടെ നായികയായി വേദിക അഭിനയിച്ചത് ക്രിസ്മസ് റിലീസായ 'കസിന്‍സ്' എന്ന ചിത്രത്തിലാണ്. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സില്‍ ഒരു രാജകുമാരിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുന്നത്.
വേദികയുടെ ആദ്യ മലയാള ചിത്രമായ ശൃംഗാരവേലനിലും ഒരു രാജകുമാരിയായാണ് വേദിക അഭിനയിച്ചത്. ഇതോടെയാണ് 'മലയാള സിനിമയുടെ ആസ്ഥാന രാജകുമാരി' എന്ന വിശേഷണം കുഞ്ചാക്കോ ബോബന്‍ വേദികയ്ക്ക് ചാര്‍ത്തിയത്.
"രാജകുമാരി കഥാപാത്രങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നു. ഉറങ്ങുമ്പോള്‍ പോലും വര്‍ണാഭമായ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ആ കഥാപാത്രങ്ങള്‍ അണിയുന്നത്. ബാംഗ്ലൂര്‍ പാലസിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിംഗ് കാലം എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ് അനുഭവപ്പെട്ടത്" - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വേദിക വ്യക്തമാക്കി.