മമ്മൂട്ടി അച്ചായന്‍ കഥാപാത്രങ്ങളുടെ പിടിയില്‍ ! ഇതില്‍നിന്നൊരു മോചനമില്ലേ?

വ്യാഴം, 5 ജനുവരി 2017 (20:27 IST)
2016 മമ്മൂട്ടിയെ സംബന്ധിച്ച് അത്ര മെച്ചപ്പെട്ട വര്‍ഷമായിരുന്നില്ല. എന്നാല്‍ അത്ര മോശവുമായിരുന്നില്ല. ഭേദപ്പെട്ട വിജയങ്ങള്‍ മമ്മൂട്ടിക്ക് ലഭിച്ചു. മൊത്തം നാല് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്.
 
പുതിയ നിയമം, കസബ, വൈറ്റ്, തോപ്പില്‍ ജോപ്പന്‍ എന്നിവ. ഈ നാല് സിനിമകളിലും മമ്മൂട്ടിക്ക് അച്ചായന്‍ കഥാപാത്രങ്ങളായിരുന്നു എന്നതാണ് കൌതുകകരമായ കാര്യം.
 
പുതിയ നിയമത്തില്‍ അഡ്വ.ലൂയിസ് പോത്തന്‍, കസബയില്‍ രാജന്‍ സക്കറിയ, വൈറ്റില്‍ പ്രകാശ് റോയ്, തോപ്പില്‍ ജോപ്പനില്‍ ജോപ്പന്‍. ഈ നാല് അച്ചായന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും വിജയകരമായത് തോപ്പില്‍ ജോപ്പനാണ്. ഏറ്റവും പരാജയപ്പെട്ടത് വൈറ്റ്.
 
ഇനി അടുത്തതായി വരുന്ന ദി ഗ്രേറ്റ്ഫാദറിലും അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡേവിഡ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
 
എന്നാല്‍ അച്ചായന്‍ കഥാപാത്രങ്ങളില്‍ നിന്ന് പുത്തന്‍‌പണത്തോടെ മമ്മൂട്ടി മാറിനടക്കും. പുത്തന്‍ പണത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക