മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പോലും ഫാസില്‍ ഡേറ്റ് ചോദിച്ചിട്ടില്ല, പിന്നെയല്ലേ...!!
ചൊവ്വ, 29 ഒക്ടോബര്‍ 2013 (14:52 IST)
PRO
ഫാസില്‍ എന്ന സംവിധായകന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. ‘ലിവിംഗ് ടുഗെദര്‍’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ദീര്‍ഘകാലമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ ഫാസിലിന്റെ മകന് ഫഹദ് ഫാസിലാകട്ടെ മലയാള സിനിമയുടെ നെടുംതൂണായി മാറുകയും ചെയ്തിരിക്കുന്നു. ഫഹദിനെ നായകനാക്കി ഒരു സിനിമയുമായി മലയാളത്തിലെ മെഗാഹിറ്റുകളുടെ സംവിധായകനായ ഫാസില്‍ തിരിച്ചുവരുമോ? ഫഹദ് ഫാസിലിന്റെ ഡേറ്റ് ഫാസിലിന് ലഭിക്കില്ലേ?
PRO
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലെന്ന് ഫഹദ് ഫാസില്‍ തന്നെ വ്യക്തമാക്കുന്നു. “മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പോലും ഡേറ്റ് ചോദിച്ചിട്ടില്ല വാപ്പ. പിന്നെയല്ലേ എന്നോട്. എനിക്ക് നൂറു ശതമാനം ഉറപ്പാണ് എന്നോടത് ചോദിക്കില്ല എന്ന്. ഇനിയൊരു സിനിമ വിജയിപ്പിച്ച് കഴിവ് പ്രൂവ് ചെയ്യേണ്ട കാര്യവും അദ്ദേഹത്തിനില്ല. അദ്ദേഹം സന്തോഷവാനായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി ഞാന്‍ ആകുന്നെതല്ലാം ചെയ്തുകൊടുക്കും” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
അടുത്ത പേജില്‍ - എനിക്ക് പൃഥ്വിയോട് ബഹുമാനം തോന്നുന്നു!
PRO
യുവതാരങ്ങളുടെ മുന്നേറ്റമാണ് ഇപ്പോള്‍ മലയാള സിനിമയില്‍. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്മാന് എന്നിവരാണ് പരീക്ഷണചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതും അവ വന്‍ വിജയങ്ങളാക്കി മാറ്റുന്നതും. എന്നാല്‍ ഇവര്‍ തമ്മില്‍ ആരോഗ്യകരമായ മത്സരങ്ങളല്ലാതെ ശത്രുത തീരെയില്ല.
“ദുല്‍ക്കറും രാജുവും സിനിമയില്‍ അവരുടേതായ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. 'ഉറുമി' പോലൊരു സിനിമ നിര്‍മിക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞു. അക്കാര്യത്തില്‍ എനിക്കദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. തമിഴിലും ഹിന്ദിയിലും ശ്രദ്ധിക്കെപ്പട്ടതും അദ്ദേഹത്തിന്റെ നേട്ടമാണ്” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
അടുത്ത പേജില്‍ - ദുല്‍ക്കറില്‍ മമ്മൂട്ടിയുടെ സ്വാധീനമില്ല!
PRO
ഫാസിലിന്റെ മകന് എന്ന ഇമേജാണ് ആദ്യകാലത്ത് ഫഹദ് ഫാസിലിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. അത്തരം ഒരു ഇമേജിന്റെ ഭാരം ആദ്യചിത്രത്തില്‍ മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്‍മാനുമുണ്ടായിരുന്നു.
“ദുല്‍ക്കര്‍ സ്വന്തം ശൈലിയുള്ള നടനാണ്. മമ്മൂട്ടിയുടെ മകന് എന്ന ഇമേജ് വലിയ ഭാരമാകേണ്ടതായിരുന്നു ദുല്‍ക്കറിന്. വേറെയാരില്‍ നിന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദുല്ക്കറില്നിന്ന് പ്രതീക്ഷിക്കും പ്രേക്ഷകര്‍. ആ പ്രതീക്ഷ കാക്കുന്ന രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ ദുല്‍ക്കറിന് സാധിച്ചു. ദുല്‍ക്കറില്‍ മമ്മൂട്ടിയെന്ന നടന്റെ സ്വാധീനം പോലും ഇല്ല എന്നാണെന്റെ നിരീക്ഷണം” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
അടുത്ത പേജില്‍ - ഞാന്‍ ആരെയും കല്യാണം കഴിച്ച ശേഷം ഉപേക്ഷിച്ചുപോയിട്ടില്ല!
PRO
ആന്‍ഡ്രിയ ജെര്‍മിയയോട് ഫഹദ് ഫാസിലിന് പ്രണയം തോന്നിയതും ആ പ്രണയം തകര്‍ന്നതുമെല്ലാം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച സംഭവമാണ്.
“ആന്‍ഡ്രിയയോട് എനിക്ക് പ്രണയം തോന്നിയിരുന്നു. ഒരുപേക്ഷ, എന്റെ ശ്രദ്ധക്കുറവാകാം അത് വര്‍ക്കൗട്ടായില്ല. എനിക്ക് ഭയങ്കര ഇഷ്ടം തോന്നിയ പെണ്‍കുട്ടിയാണ് ആന്‍ഡ്രിയ. ഐ റെസ്പെക്ടഡ് ഹെര്‍ എ ലോട്ട്. ആ പ്രണയം വര്‍ക്കൗട്ടാവാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ജീവിതത്തില്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന നിമിഷങ്ങളാണ് അതൊക്കെ. അതില്‍ ഒരു തെറ്റും തോന്നിയിട്ടില്ല. ഞാന്‍ എനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചിട്ടേയുള്ളൂ. അല്ലാതെ കല്യാണം കഴിച്ച ശേഷം ഉപേക്ഷിച്ച് പോയിട്ടൊന്നുമില്ല. സത്യമായിട്ടും ആത്മാര്‍ഥമായിരുന്നു ആ പ്രണയം” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.