മമ്മൂട്ടിയുമുണ്ടായിരുന്നു, എങ്കിലും പൃഥ്വി തന്നെ ഒന്നാമന്‍!

തിങ്കള്‍, 4 ഏപ്രില്‍ 2016 (15:40 IST)
2016ന്‍റെ ആദ്യ മൂന്നുമാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ സമയമാണിത്. കാരണം സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ റിലീസുകളുടെ എണ്ണം കുറച്ചുകഴിഞ്ഞു. വളരെ മികച്ച തിരക്കഥകള്‍ക്ക് മാത്രമേ ഇനി സൂപ്പര്‍സ്റ്റാറുകള്‍ ഡേറ്റ് നല്‍കുകയുള്ളൂ. യുവതാരങ്ങളുടെ സിനിമകളും അവയുടെ വിജയവുമാണ് മലയാള സിനിമയെ ഇപ്പോള്‍ പിടിച്ചുനിര്‍ത്തുന്നത്.
 
ഈ മൂന്നുമാസത്തിനുള്ളില്‍ 34 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. അവയില്‍ തിയേറ്ററുകളില്‍ വിജയിച്ചത് എട്ട് സിനിമകള്‍ മാത്രമാണ്. ഇതില്‍ മമ്മൂട്ടിച്ചിത്രമായ പുതിയ നിയമം ഉണ്ടായിരുന്നു. സിനിമ ഹിറ്റായി. എന്നാല്‍ നേട്ടമുണ്ടാക്കിയത് രണ്ട് വിജയങ്ങളോടെ പൃഥ്വിരാജാണ്.
 
അടുത്ത പേജില്‍ - ഉണ്ണി മുകുന്ദന്‍ പറയുന്നതെന്തെന്നാല്‍...
ഉണ്ണി മുകുന്ദന്‍ നായകനായ സ്റ്റൈല്‍ എന്ന സിനിമ തിയേറ്ററുകളില്‍ വിജയിച്ചു. ആ സിനിമയില്‍ ടൊവീനോ തോമസായിരുന്നു വില്ലന്‍. ബിനു എസ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറായിരുന്നു സ്റ്റൈല്‍.
 
അടുത്ത പേജില്‍ - വ്യത്യസ്തമായ പേര്, അസാധാരണ വിജയം!
‘പാവാട’ എന്ന വ്യത്യസ്തമായ പേരുള്ള ചിത്രവുമായി പൃഥ്വിരാജ് എത്തിയപ്പോള്‍ രണ്ടുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ഈ ചിത്രം കോടികളാണ് ലാഭം നേടിയത്. അനൂപ് മേനോനായിരുന്നു ഒരു നായകന്‍.
 
അടുത്ത പേജില്‍ - പൊലീസായാല്‍ ഇങ്ങനെ വേണം!
ഒരു പൊലീസ് ചിത്രമായിരുന്നെങ്കിലും ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും കുത്തിനിറച്ച മസാല സിനിമയായിരുന്നില്ല ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയുടെ ഈ സിനിമ എബ്രിഡ് ഷൈന്‍ ആണ് സംവിധാനം ചെയ്തത്. വളരെ റിയലിസ്റ്റിക് ആയി പൊലീസ് സേനയെ ചിത്രീകരിച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത.
 
അടുത്ത പേജില്‍ - ഇതാണ് തിരിച്ചുവരവ്, കണക്കുതീര്‍ത്തുള്ള തിരിച്ചുവരവ്!
‘മഹേഷിന്‍റെ പ്രതികാരം’ ഫഹദ് ഫാസില്‍ എന്ന നടന്‍റെ അസാധാരണമായ തിരിച്ചുവരവായിരുന്നു. മനോഹരമായ ഈ സിനിമ കേരളക്കരയൊന്നാകെ ഏറ്റെടുത്തു. ഫഹദ് ഫാസിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടം സംവിധാനം ചെയ്തത് നവാഗതനായ ദിലീഷ് പോത്തനായിരുന്നു. 
 
അടുത്ത പേജില്‍ - അവസാനചിത്രവും പുതിയ അനുഭവമായി!
രാജേഷ് പിള്ള എന്ന സംവിധായകന്‍റെ അവസാന ചിത്രമായിരുന്നു വേട്ട. തികച്ചും വ്യത്യസ്തമായ ഒരു ത്രില്ലറായിരുന്നു അത്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും നായകന്‍‌മാരായ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക.

അടുത്ത പേജില്‍ - വീണ്ടും ഹിറ്റ്, ഇത് വിസ്മയം!
തൊടുന്നതെല്ലാം പൊന്നാക്കുകയാണ് പൃഥ്വിരാജ്. ഈ വര്‍ഷം പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഹിറ്റായിരുന്നു ഡാര്‍വിന്‍റെ പരിണാമം. ഡാര്‍വിന്‍ എന്ന നായകനായി ചെമ്പന്‍ വിനോദ് ജോസ് എത്തിയപ്പോള്‍ പൃഥ്വിരാജ് അനില്‍ ആന്‍റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 
 
അടുത്ത പേജില്‍ - ദേഷ്യപ്പെട്ട് ഹിറ്റാക്കി!
ഒരു മനുഷ്യന്‍റെ ജീവിതം മാറ്റിമറിക്കുന്നതില്‍ അവന്‍റെ സ്വഭാവ സവിശേഷതകള്‍ എത്രമാത്രം പങ്കുവഹിക്കുന്നു എന്നതിന്‍റെ ചിത്രീകരണമായിരുന്നു ‘കലി’. ദുല്‍ക്കര്‍ സല്‍മാനും സായ് പല്ലവിയും ജോഡിയായ സിനിമ വന്‍ വിജയമായി മാറി. സമീര്‍ താഹിര്‍ ആയിരുന്നു സംവിധാനം.

വെബ്ദുനിയ വായിക്കുക