മോഹന്‍ലാലിന്‍റെ ക്രിസ്തുമസ് ചിത്രം ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു കുടുംബകഥയാണ് പറയുന്നത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഗൃഹനാഥനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഭാര്യയായി മീന വേഷമിടുന്നു. ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ ക്രിസ്മസിന് നൂറ്റമ്പതിലധികം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.
അടുത്ത പേജില്‍ -
പടയ്ക്കൊരുങ്ങി മമ്മൂട്ടിയും!
മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി അഭിഭാഷകനായാണ് അഭിനയിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അഡ്വ. അരവിന്ദിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഈ സിനിമയുടെ പ്രമേയം. ഇതൊരു കുറ്റാന്വേഷണ ചിത്രം കൂടിയാണ്. മമ്മൂട്ടി അഭിഭാഷകനായും കുറ്റാന്വേഷകനായും എത്തുമ്പോള്‍ ഒരു മാസ് എന്‍റര്‍ടെയ്നര്‍ എന്നതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
വി കെ പ്രകാശിന്‍റെ സിനിമയില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതുവരെ ചെറിയ താരങ്ങളായിരുന്നു വി കെ പ്രകാശ് സിനിമകളില്‍ ഉണ്ടായിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയവരെയൊന്നും വി കെ പി സിനിമകളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ രീതിക്ക് ഈ സിനിമയോടെ മാറ്റം വരികയാണ്.
ഗുലുമാല്‍, ത്രീ കിംഗ്സ്, റോമന്‍സ് തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയ വൈ വി രാജേഷാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്. പുതുമുഖം പല്ലവി ചന്ദ്രനാണ് നായിക. പല്ലവി ഈ സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷത്തിലാണ് എത്തുന്നത്.
ബാംഗ്ലൂരാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്ലാസ സലിം ആണ് നിര്‍മ്മാണം.
അടുത്ത പേജില്‍ -
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വീഴ്ത്താന്‍ ദിലീപ്
വിവാഹത്തിന് ഏഴുനാള്‍ മുമ്പ് ഒരു സംഭവമുണ്ടാകുന്നു. വിവാഹം വരെ ഉണ്ടാകുമായിരുന്ന ഏഴ് സുന്ദര രാത്രികളെ ആ സംഭവത്തിന്‍റെ അലയൊലികള്‍ സ്വാധീനിക്കുന്നു. ഏഴുനാള്‍ പിന്നിട്ട് അയാള്‍ വിവാഹദിനത്തിലെത്തിയപ്പോള്‍ സംഭവിക്കുന്നതെന്ത്?
അതാണ് ‘ഏഴ് സുന്ദരരാത്രികള്‍’ എന്ന സിനിമയുടെ പ്രമേയം. ലാല്‍ ജോസ് - ദിലീപ് ടീമിന്‍റെ ‘ഏഴ് സുന്ദരരാത്രികള്‍’ ചിത്രീകരണം ആരംഭിച്ചു. ക്രിസ്മസിന് ദിലീപിന്‍റെ സമ്മാനമാണ് ഏഴ് സുന്ദര രാത്രികള്‍.
ലാല്‍ ജോസും ദിലീപും ഒരുമിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല. മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ സിനിമകളുടെ മഹാവിജയം ആവര്‍ത്തിക്കണമെന്ന ലക്‍ഷ്യത്തോടെയാണ് അവര്‍ ഓരോ സിനിമയും പ്ലാന്‍ ചെയ്യുന്നത്.
“ഇത് പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്. നല്ല തമാശകളും സസ്പെന്‍സുമുള്ള ഒരു ചിത്രം” - തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് വെളിപ്പെടുത്തി.
ഈ സിനിമയില്‍ ദിലീപിന് ഒരു നായിക റിമ കല്ലിങ്കലാണ്. ഒരു പുതുമുഖ നായികയും ചിത്രത്തിലുണ്ടാകും. മുരളി ഗോപിയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വമ്പന്‍ സിനിമകളുടെ ഒപ്പമെത്തുകയും അവയെയെല്ലാം പിന്തള്ളി വന്‍ കിറ്റാകുകയും ചെയ്യുന്ന പതിവ് ദിലീപ് ചിത്രങ്ങള്‍ക്കുണ്ട്. ഏഴ് സുന്ദര രാത്രികളും അത് ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
അടുത്ത പേജില്‍ -
മാത്തുക്കുട്ടിയും നീലാകാശവും വന്നതുപോലെ!
മമ്മൂട്ടിയുടെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’യും മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യും കഴിഞ്ഞ റംസാന് ഒരുമിച്ച് തിയേറ്ററുകളിലെത്തിയപ്പോള്‍ ദുല്‍ക്കര്‍ സല്‍മാനായിരുന്നു വിജയം. ക്രിസ്മസിനും മമ്മൂട്ടിയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
ദുല്‍ക്കര്‍ നായകനാകുന്ന റൊമാന്‍റിക് കോമഡി ചിത്രം സലാല മൊബൈല്‍സ് ആണ് ക്രിസ്മസ് ദിനങ്ങളെ രസപ്രദമാക്കാനെത്തുന്നത്. നവാഗതനായ ശരത് ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ദുല്‍ക്കറിന് നായികയാകുന്നത് നസ്രിയയാണ്.
അടുത്ത പേജില്‍ -
ഈ വര്‍ഷത്തെ ഒന്നാമന്‍ ക്രിസ്മസിനും തകര്‍ക്കുമോ?
ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകള്‍ പരിശോധിച്ചാല്‍ ഫഹദ് ഫാസിലാണ് ഒന്നാം നമ്പര്‍ സ്ഥാനത്ത് നില്‍ക്കുന്നത്. ഫഹദിന്‍റേതായി റിലീസായ 10 സിനിമകളില്‍ ആറെണ്ണം മികച്ച വിജയം നേടി. പരാജയപ്പെട്ട നാല് സിനിമകളാകട്ടെ അത്ര മോശം പ്രമേയങ്ങള്‍ ആയിരുന്നുമില്ല.
ക്രിസ്മസിന് ഫഹദ് ഫാസില്‍ നായകനാകുന്ന ‘വണ്‍ ബൈ ടു’ പ്രദര്‍ശനത്തിനെത്തും. കോക്‍ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളിലൂടെ ഒന്നാം നിര സംവിധായകനായി മാറിയ അരുണ്‍കുമാര്‍ അരവിന്ദ് ആണ് വണ്‍ ബൈ ടു സംവിധാനം ചെയ്യുന്നത്. കര്‍ണാടകയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മുരളി ഗോപിയാണ് ഈ ചിത്രത്തിലെ മറ്റൊരു താരം.