'ബോംബെ മാര്‍ച്ച് 12' എന്ന സിനിമയിലാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിച്ചത്. ആ സിനിമ ഹിറ്റായില്ലെങ്കിലും ഉണ്ണി മുകുന്ദന്റെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ വീണ്ടും മമ്മൂട്ടിക്കൊപ്പം ചേരുകയാണ് ഉണ്ണി. നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന 'രാജാധിരാജ' എന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ഉണ്ണി മുകുന്ദന് എത്തുന്നത്.
ഒരു ഗാനരംഗത്തിലാണ് ഉണ്ണി മുകുന്ദന് എത്തുക. ഒരു അടിപൊളി പാട്ടിന് മമ്മൂട്ടിക്കൊപ്പം ഉണ്ണി ചുവടുവയ്ക്കും. 'മല്ലുസിംഗ്' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം തകര്‍പ്പന്‍ ഡാന്‍സ് പ്രകടനം നടത്തിയ ഉണ്ണി മുകുന്ദന് രാജാധിരാജയിലും ആ മികവ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന രാജാധിരാജയില്‍ റായ് ലക്ഷ്മിയാണ് നായിക.
രാജമാണിക്യം, പോക്കിരിരാജ നിരയിലേക്ക് മറ്റൊരു സൂപ്പര്‍ ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും രാജാധിരാജ എന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു.