മനോജിനെ കല്യാണം കഴിച്ചതിന് ശേഷമാണ് കുടി തുടങ്ങിയത്: ഉര്‍വശി

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2016 (15:26 IST)
മനോജ് കെ ജയനെ വിവാഹം കഴിക്കുന്നതിന് മുമ്പ് താനൊരു മദ്യപാനി ആയിരുന്നില്ലെന്ന് നടി ഉര്‍വശി. മനോജിനെ വിവാഹം കഴിച്ചതിന് ശേഷമാണ് താനൊരു മദ്യപാനിയായി മാറിയതെന്നും ഉര്‍വശി പറയുന്നു. 
 
മനോജ് കെ ജയന്‍റെ കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നവരാണെന്നും അത് അങ്ങനെ തുടര്‍ന്നപ്പോള്‍ തനിക്കും മദ്യപാനം ശീലമായി മാറുകയായിരുന്നു എന്നും ഉര്‍വശി പറയുന്നു. 
 
തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നെഴുതുന്ന ഒരു ആത്മകഥ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഉര്‍വശി ആ അഭിമുഖത്തില്‍ പറയുന്നു.
Next Article