'മഞ്ജു... നിങ്ങളായിരുന്നു ശരി' - മഞ്ജു വാര്യർക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ!

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (10:58 IST)
ദിലീപും കാവ്യാ മാധവനും വിവാഹിതരായതോടെ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർക്ക് പിന്തുണയറിയിച്ച് ഒട്ടേറെ പ്രതികരണങ്ങൾ. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിൽ പിന്തുണയറിയിച്ച് കമൻറുകൾ കൂമ്പാരമാകുകയാണ്. 'മഞ്ജു... നിങ്ങളായിരുന്നു ശരി' എന്നാണ് കൂടുതൽ കമൻറുകളും.
 
ചില കമൻറുകൾ ഇതാ:
 
" ആദ്യമായി, നിങ്ങളോട് റെസ്‌പെക്ട് തോന്നുന്നു, ചേച്ചി,, വിഹാഹമോചന സമയത്തു ദിലീപ് പോലും നിങ്ങളെ കുറ്റം പറഞ്ഞപ്പോൾ നിങ്ങൾ മൗനം പാലിച്ചു,,,,"
 
"മഞ്ജു , നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടുന്നു. അതിജീവനത്തിന്റെ , മാന്യതയുടെ മാതൃക. സ്ത്രീ എന്ന നിലയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു"
 
"ഇപ്പോഴാണ് മഞ്ജുവിനോട് കുറെയേറെ ബഹുമാനം തോന്നുന്നത്.. അവരായിരുന്നു ശരി. അവർ ചെയ്തതായിരുന്നു ശരി. തന്നേ വേണ്ടാത്തവരുടെ ജീവിതത്തിൽ അധികപറ്റായി നിൽക്കുന്നതിനേക്കാൾ നല്ലത് ആ വഴിമാറികൊടുക്കൽ തന്നെയായിരുന്നു.."
 
"നർത്തകിയും നടിയും സാമൂഹിക പ്രവർത്തകയുമായ മഞ്ജുവിന് മുന്നിൽ വിശാലമായാ ലോകവും ജീവിതവും ഇനിയും ഉണ്ട്.... ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടേ"
 
"എന്നും നിങ്ങളുടെ കൂടെയായിരുന്നു മനസ്സ്, ധൈര്യമായി മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിച്ച അതുല്യ കലാകാരി, കാലം സത്യം തെളിയിച്ചിരിക്കുന്നു"
 
"ഇപ്പോൾ നിങ്ങളോടുള്ള ബഹുമാനം ..കുറച്ചുകൂടി കൂടി...സത്യം എന്നും ജയിക്കട്ടെ...."
 
"നന്നായി..... നാടകം അവസാനിച്ചു ഇനി ജീവിതം... മഞ്ജു വാര്യർക്ക് ഒരായിരം ആശംസകൾ... നിങ്ങൾ രക്ഷപെട്ടു...."
 
"ചില സംഗതികളില്ലേ സത്യം കാലം തെളിയിയ്ക്കും. മഞ്ജു ചേച്ചി എന്ന വ്യക്തിയോട് ഒരു 1000 മടങ്ങു ബഹുമാനം തോന്നുന്ന നിമിഷം. നിങ്ങൾ ജീവിതത്തിൽ ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കും തീർച്ച"
 
"മഞ്ജുനെ കുറ്റം പറഞ്ഞു നടന്നവർ ഒക്കെ ഇപ്പോ എവിടെ പോയി??? ഇപ്പോ യഥാർത്ഥ കാരണം മാനാസിലായോ??"
 
"മഞ്ജുവാണ് താരം.... എന്നും എപ്പോഴും മഞ്ജുവിനൊപ്പം...."
Next Article