മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് തെലുങ്കിലെ ബ്രഹ്മാണ്ഡ സംവിധായകന് എസ് എസ് രാജമൌലി. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് രാജമൌലി ആഗ്രഹിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം കണ്ടിട്ട് താരചക്രവര്‍ത്തിയെ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചതും രാജമൌലി തന്നെ. എന്തായാലും സമീപകാലത്തൊന്നും ഒരു മോഹന്‍ലാല്‍ - രാജമൌലി ചിത്രം നടക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
മോഹന്‍ലാലിനെ നായകനായി കിട്ടിയില്ലെങ്കിലും തന്റെ സിനിമയില്‍ അതിഥി വേഷത്തിലെങ്കിലും എത്തിക്കാന്‍ രാജമൌലി ശ്രമിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ബാഹുബലി 2ല്‍ അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകുമോ?
അതിനിടെ, ബാഹുബലി 2ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2017 ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കരണ്‍ ജോഹറിന്റെ വിതരണക്കമ്പനിയാണ് ഔദ്യോഗികമായി റിലീസ് ഡേറ്റ് അറിയിച്ചിരിക്കുന്നത്.