ബാലയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പുതുമുഖം?

വെള്ളി, 11 ജനുവരി 2013 (12:53 IST)
PRO
വിക്രം, സൂര്യ, ആര്യ എന്നിവരെ അഭിനയകൊടുമുടിയില്‍ എത്തിച്ച ബാലയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പുതുമുഖമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമാകുടുംബത്തില്‍ നിന്നു തന്നെയുള്ള ഒരു പുതുമുഖമായിരിക്കും നായകനെന്നാണ് സൂചന.

ജയമോഹനാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ജയമോഹന്റെ യെലാവതു ഉലകം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് നാന്‍ കടവുള്‍ എന്ന സിനിമ ബാല ഒരുക്കിയത്. ചിത്രത്തിന് സംഭാഷണമെഴുതിയത് ജയമോഹനായിരുന്നു. ആരായിരിക്കും നറുക്ക് ലഭിച്ച പുതിയ നായകനെന്ന് ബാല വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ടോളിവുഡ്.

കലാമൂല്യവും ജനപ്രീതിയും ഒപ്പം അംഗീകാരങ്ങളും വാരിക്കൂട്ടുന്ന ബാല ചിത്രങ്ങളിലെ വേഷം ആഗ്രഹിക്കാത്ത നടന്‍‌മാരും കുറവാണ്.

ഫെബ്രുവരിയില്‍ റിലീസിംഗ് പ്രഖ്യാപിച്ച പുതിയ ചിത്രമായ പരദേശിയില്‍ അന്തരിച്ച തമിഴ് നടന്‍ മുരളിയുടെ മകന്‍ അഥര്‍വയാണ് നായകന്‍. മൂന്ന് പടം മാത്രം ചെയ്ത് പരിചയമുള്ള അഥര്‍വ പരദേശിയില്‍ വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക