അടിപിടി മസാലച്ചിത്രങ്ങളൊക്കെ ഉപേക്ഷിച്ച മട്ടാണ് പൃഥ്വിരാജ്. അത്തരം ചിത്രങ്ങളോടുള്ള താല്‍പ്പര്യം നശിച്ചെന്നും കാമ്പുള്ള കഥകളോടും ശ്രമങ്ങളോടുമാണ് താല്പര്യമെന്നും പൃഥ്വി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്തായി പൃഥ്വിയുടേതായി വരുന്ന സിനിമകളും അത്തരത്തിലുള്ളതാണ്.
പൃഥ്വി ഒഴിഞ്ഞുപോകുന്ന ആ സ്പേസ് ഫില്‍ ചെയ്യാന്‍ ഉണ്ണി മുകുന്ദന് എത്തുകയാണ്. സൂപ്പര്‍ ആക്ഷന്‍ എന്റര്‍ടെയ്നറുകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ തന്നെയാണ് ഉണ്ണിയുടെ തീരുമാനം. വിക്രമാദിത്യന്റെ വിജയം ഉണ്ണിക്ക് ധൈര്യം പകര്‍ന്നിട്ടുണ്ട്.
ഉണ്ണിയെ ആക്ഷന്‍ ഹീറോയാക്കി അവതരിപ്പിക്കാന്‍ സംവിധായകന് ദീപനാണ് ആദ്യം രംഗത്തിറങ്ങുന്നത്. പൊലീസ് വേഷത്തില്‍ ഉണ്ണി മുകുന്ദന് വീണ്ടും എത്തുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സേതു ആണ്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഉശിരന്‍ ഡയലോഗുകളും ഉള്ള ഈ സിനിമയോടെ സൂപ്പര്‍താര പദവിയിലേക്കുള്ള ഉണ്ണി മുകുന്ദന്റെ പ്രയാണം ആരംഭിക്കുകയാണ്.
പൃഥ്വിരാജിന് 'പുതിയ മുഖം' സമ്മാനിച്ച ദീപന് ഉണ്ണി മുകുന്ദനെ അതിനപ്പുറമുള്ള ആക്ഷന്‍ ഹീറോയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. 'മല്ലുസിംഗ്' എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിന്റെ രചനയും സേതു ആയിരുന്നു.