പൃഥ്വിരാജിന്‍റെ കര്‍ണന്‍ ഇനി നടക്കുമോ? നിര്‍മ്മാതാവ് പിന്‍‌മാറി, ഞെട്ടിക്കുന്ന കാരണങ്ങള്‍

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (19:54 IST)
പൃഥ്വിരാജ് നായകനാകുന്ന ‘കര്‍ണന്‍’ എന്ന സിനിമ ഇനി നടക്കുമോ? ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പിന്‍‌മാറിയതോടെ ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം പ്രതിസന്ധിയിലായെന്ന് സൂചന.
 
വേണു കുന്നപ്പിള്ളി എന്ന പ്രവാസി മലയാളിയാണ് കര്‍ണന്‍ നിര്‍മ്മിക്കാനിരുന്നത്. 60 മുതല്‍ 70 കോടി രൂപ വരെയായിരുന്നു ആലോചിച്ച ബജറ്റ്. എന്നാല്‍ പിന്നീട് എങ്ങനെയോ ചിത്രത്തിന്‍റെ ബജറ്റ് 300 കോടി എന്നൊക്കെ വാര്‍ത്തകള്‍ വന്നു. അതൊക്കെ എങ്ങനെ വന്നു എന്ന് അറിയില്ലെന്ന് റേഡിയോ മാംഗോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വേണു കുന്നപ്പിള്ളി പറഞ്ഞു.
 
വ്യക്തമായ പ്ലാനിംഗുമായാണ് കര്‍ണന്‍ മുന്നോട്ടുകൊണ്ടുപോയതെങ്കിലും പിന്നീട് പല പ്രശ്നങ്ങളും ഉയര്‍ന്നുവന്നുവെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. ഇനിയും ഇതുമായി മുമ്പോട്ടുപോയാല്‍ കൂടുതല്‍ പണം ചെലവാകുമെന്നു മനസിലായതോടെയാണ് കര്‍ണനില്‍ നിന്ന് പിന്‍‌മാറിയതെന്ന് വേണു വ്യക്തമാക്കുന്നു.
 
കര്‍ണനില്‍ നിന്ന് പിന്‍‌മാറിയ വേണു കുന്നപ്പിള്ളി ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. കര്‍ണനില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടതോടെ മാമാങ്കത്തിന്‍റെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article