പുലിമുരുകന്‍റെ കളക്ഷന്‍ 150 കോടിയിലേക്ക് കുതിക്കുമ്പോള്‍ ലാഭത്തില്‍ നിന്ന് തനിക്ക് പണമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. പടം വാരിക്കൂട്ടുന്ന 150 കോടിയൊന്നും നിര്‍മ്മാതാവിനുള്ളതല്ലെന്നും ടോമിച്ചന്‍ വ്യക്തമാക്കുന്നു.
“പുലിമുരുകന്‍റെ ലോകം മുഴുവനുള്ള കളക്ഷനാണ് 125 കോടി. 32 കോടി രൂപയോളം ആ സിനിമയ്ക്കായി ചെലവായിട്ടുണ്ട്. 125 കോടി കളക്ഷന്‍ മുഴുവന്‍ എനിക്കുള്ളതല്ല. നമുക്ക് അതില്‍ നിന്ന് തുച്ഛമായ പണമേ കിട്ടുന്നുള്ളൂ. ടാക്സ്, തിയേറ്ററിന്‍റെ പൈസ എല്ലാം കഴിഞ്ഞ് ഒരു തുക. ലാഭത്തില്‍ നിന്ന് ഒരു രൂപ പോലും പണമായി എന്‍റെ കൈയില്‍ ലഭിച്ചിട്ടില്ല. പക്ഷേ ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം ഇത്രയും കളക്ഷന്‍ നേടുന്നത്. അതില്‍ അഭിമാനമുണ്ട്. ഈ സിനിമ വന്നതില്‍ പിന്നെ പ്രൊഡ്യൂസറെന്ന നിലയില്‍ പലയിടത്തുനിന്നും റെസ്പെക്‍ട് കിട്ടുന്നുണ്ട്” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ടോമിച്ചന്‍ മുളകുപാടം പറയുന്നു.