പുലിമുരുകനും ദൃശ്യവും ചെയ്യാന്‍ മമ്മൂട്ടിക്ക് കഴിയില്ലേ? സംവിധായകന്‍ ഉദ്ദേശിച്ചതെന്ത്?

ബുധന്‍, 4 ജനുവരി 2017 (15:27 IST)
പുലിമുരുകന്‍, ദൃശ്യം പോലെയുള്ള ഇതിഹാസവിജയങ്ങള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ സംവിധാനം ചെയ്ത ദൃശ്യം മറ്റ് ഏത് താരം അഭിനയിച്ചാലും ഹിറ്റാകുമെന്നും എന്നാല്‍ ഇത്രയും മഹത്തായ വിജയവും വലിയ ബിസിനസും നടന്നത് മോഹന്‍ലാല്‍ നായകനായതുകൊണ്ടാണെന്നും ജീത്തു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
 
എന്തയാലും ഈ അഭിപ്രായപ്രകടനം മറ്റ് താരങ്ങളുടെ ആരാധകരില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. മമ്മൂട്ടിയോ മറ്റ് സൂപ്പര്‍താരങ്ങളോ അഭിനയിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ ഹിറ്റായി ഈ സിനിമകള്‍ മാറില്ലായിരുന്നു എന്ന ധ്വനി ജീത്തു ജോസഫിന്‍റെ വാക്കുകളിലുണ്ട് എന്നാണ് അവര്‍ വിമര്‍ശിക്കുന്നത്.
 
ദൃശ്യത്തിലോ പുലിമുരുകനിലോ മമ്മൂട്ടിയായിരുന്നു താരമെങ്കിലും ചരിത്രവിജയം നേടുമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.

വെബ്ദുനിയ വായിക്കുക