നസ്രിയയുടെ ചൂടന്‍ ചിത്രം എന്നൊക്കെ പറഞ്ഞായിരുന്നു ചിലര്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ചിത്രം ഫേസ്ബുക്കിലൂടെയും ഷെയര്‍ ചെയ്തവര്‍ക്കെതിരെ കേരളത്തില്‍ ഐടി നിയമപ്രകാരം നസ്രിയ കേസ് കൊടുത്തേക്കും എന്നാണ് സൂചന. അതിനിടെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും എതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീമതി ജയലളിതക്ക് പരാതി നല്‍കി ചിത്രത്തിന്റെ റിലീസിംഗ് തടയാനും നസ്രിയ ശ്രമിക്കുന്നതായി സൂചനയുണ്ട്.
അടുത്ത പേജില്‍: തലൈവിയെ കണ്ടാല്‍ പണി പാളും
തലൈവിയെ നേരിട്ടു കാണാന്‍ നസ്രിയ സമയം ചോദിച്ചിരുന്നു എന്നും വാര്‍ത്തകളുണ്ട്. ജയലളിതയ്ക്കു പരാതി കൊടുക്കാന്‍ നസ്‌റിയ തീരുമാനിച്ചതോടെ അവരെ അനുനയിപ്പിക്കാനും അണിയറയില്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ജയ ഇടഞ്ഞാല്‍ സിനിമയുടെ റിലീസ് വെള്ളത്തിലായേക്കാം.
ഇതിനിടെ, നെയ്യാണ്ടിയുടെ റിലീസ് മുടങ്ങുമെന്ന സംശയത്തെ തുടര്‍ന്ന് ഈ ചിത്രം റിലീസിനു തയ്യാറെടുത്തിരുന്ന തിയറ്റര്‍ ഉടമകള്‍ മറ്റു ചിത്രങ്ങള്‍ തിരഞ്ഞുതുടങ്ങിയിട്ടുമുണ്ട്.
അടുത്ത പേജില്‍: ‘രംഗം ഉള്‍പ്പെടുത്തിയത് നസ്രിയ പറഞ്ഞിട്ട്’
ചിത്രത്തില്‍ ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ഷൂട്ട് ചെയ്തതും അത് ടീസറില്‍ ഉള്‍പ്പെടുത്തിയതും നസ്രിയ തന്നെ പറഞ്ഞിട്ടാണെന്ന ഗുരുതരമായ ആരോപണമാണ് സംവിധായകന്‍ സംവിധായകന്‍ സര്‍ഗുണം ഉയര്‍ത്തിയിരിക്കുന്നത്.
ചിത്രത്തിലെ ’ഇനിക്ക ഇനിക്ക… എന്ന പാട്ടിന്റെ ഒരു രംഗത്തില്‍ പോലും ഒരു ഡ്യുപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും നസ്രിയ തന്നെയാണ് ആ പാട്ടില്‍ മുഴുവനായും അഭിനയിച്ചതെന്നും സംവിധായകന്‍ പറയുന്നു.
എന്നാല്‍ ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് നായകനും നായികയും ഇഴുകിച്ചേര്‍ന്നഭിനയിച്ച ഒരു രംഗം ഉണ്ടായിരുന്നെങ്കില്‍ ആ പാട്ടിനു ഒരു ഇംപാക്റ്റ് ഉണ്ടാകുമെന്ന് കരുതി താന്‍ നസ്രിയയെ ഫോണില്‍ വിളിച്ച് ഇങ്ങനെയൊരു സീന്‍ വന്ന് അഭിനയിക്കുമോ എന്ന് ചോദിച്ചെന്നും എന്നാല്‍ അതിനു വേണ്ടി കേരളത്തില്‍ നിന്നും വരാന്‍ പറ്റില്ലാന്നും ഈ സീന്‍ ഒരു ‘ബോഡി ഡ്യൂപ്പിനെ’ ഉപയോഗിച്ച് ചെയ്‌തോളാനും ആണ് നസ്രിയ അന്ന് തന്നോട് ഫോണില്‍ പറഞ്ഞത്. ഇതൊക്കെ പറഞ്ഞിട്ടും നസ്രിയ എന്തിനാണ് ഈ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ചിലപ്പോള്‍ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ആവാമെന്നുമാണ് സര്‍ഗുണത്തിന്റെ വിശദീകരണം.