എല്ലാവരും നിവിന്‍ പോളിയുടെ പിന്നാലെയാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുന്ന താരത്തിന് സൂപ്പര്‍താര പദവിയും ചാര്‍ത്തിക്കൊടുത്തുകഴിഞ്ഞു. ‘പ്രേമം’ മെഗാഹിറ്റായതോടെയാണ് നിവിന്‍ പോളി മലയാളത്തിലെ പൊന്നുംവിലയുള്ള താരമായത്.
2010ലാണ് നിവിന്‍ പോളിയുടെ ആദ്യ സിനിമ റിലീസാകുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ആ സിനിമ സൂപ്പര്‍ഹിറ്റായി. തട്ടത്തിന്‍ മറയത്ത്, ടാ തടിയാ, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം എന്നിവയാണ് നിവിന്‍റെ വമ്പന്‍ ഹിറ്റുകള്‍. ഇതില്‍ ടാ തടിയായില്‍ നിവിന്‍ വില്ലനായിരുന്നു. ഓം ശാന്തി ഓശാന, മിലി എന്നിവ ഫീമെയില്‍ ഓറിയന്‍റഡ് സിനിമകളും.
10 ഹിറ്റുകളുടെ ബലത്തിലാണ് നിവിന്‍ പോളിയെ സൂപ്പര്‍താരം എന്നുവിശേഷിപ്പിക്കുന്നത്. അങ്ങനെ വിശേഷിപ്പിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതിനേക്കാള്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച ഒരു നടനുണ്ട്. അദ്ദേഹത്തെ ആരും സൂപ്പര്‍താരം എന്നു വിശേഷിപ്പിച്ചിട്ടില്ല. മുകേഷ് എന്ന ആ നടന്‍ ഇപ്പോഴും വിജയചിത്രങ്ങളുടെ ഭാഗമാകുന്നുമുണ്ട്.
1989 മുതല്‍ 1999 വരെയുള്ള മുകേഷിന്‍റെ കരിയര്‍ നോക്കുക. എത്രയെത്ര വിജയങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്! അതില്‍ മലയാള സിനിമയുടെ ഗതിതന്നെ മാറ്റിയ ബ്ലോക്ക് ബസ്റ്റര്‍ വിജയങ്ങള്‍ എത്ര! മോഹന്‍ലാലും മുകേഷും ഒത്തുചേര്‍ന്ന വമ്പന്‍ ഹിറ്റുകള്‍ വിട്ടേക്കുക. മുകേഷിനെ കേന്ദ്രീകരിച്ച് സംഭവിച്ച വിജയങ്ങള്‍ മാത്രമെടുക്കുക. നിവിന്‍ പോളിയേക്കാള്‍ എത്രയോ വലിയ വിജയശതമാനം നിലനിര്‍ത്തിയിരുന്ന നടനായിരുന്നു മുകേഷ് എന്ന് മനസിലാകും.
മുകേഷിന്‍റെ ചില ഗംഭീര വിജയചിത്രങ്ങള്‍ കാണാന്‍ അടുത്ത പേജിലേക്ക് പോകാം.
അടുത്ത പേജില്‍ - ഒരു ഫോണ്‍കോളില്‍ മാറിയ ജീവിതം!
ചിത്രം - റാംജിറാവു സ്പീക്കിംഗ്
സംവിധാനം - സിദ്ദിക്ക്-ലാല്‍
അടുത്ത പേജില്‍ - അവരെ തേടി അയാളെത്തി, കുന്നോളം പണവും!
ചിത്രം - ഇന്‍ ഹരിഹര്‍ നഗര്‍
സംവിധാനം - സിദ്ദിക്ക്-ലാല്‍
അടുത്ത പേജില്‍ - ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഭ്രാന്ത്?