ആക്ഷന്‍ ഹീറോ ബിജു സമീപകാലത്തിറങ്ങിയ ഏറ്റവും റിയലിസ്റ്റിക്കായ സിനിമകളില്‍ ഒന്നാണ്. ‘പ്രേമം’ എന്ന മെഗാഹിറ്റിന് ശേഷം നിവിന്‍റേതായി വരുന്നത് ഒരു മാസ് മസാല സിനിമയായിരിക്കുമെന്ന പ്രതീക്ഷകളെ തല്ലിത്തകര്‍ത്തുകൊണ്ടാണ് ‘ആക്ഷന്‍ ഹീറോ’ വന്നത്. എന്തായാലും ഒരു മാസ് ചിത്രത്തിനേക്കാള്‍ വലിയ വിജയം നേടിക്കൊണ്ട് നിവിന്‍ പോളിയുടെ തീരുമാനം ഉചിതമായെന്ന് തെളിയിക്കുകയാണ് ആക്ഷന്‍ ഹീറോ ബിജു.