വളരെ സെലക്ടീവാണ് ഇളയദളപതി വിജയ്. ദിനംപ്രതി പത്തിലധികം കഥകള്‍ കേള്‍ക്കാനുള്ള സംവിധാനം വിജയ് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. എന്തെങ്കിലും സ്പാര്‍ക് തോന്നിയാലുടന്‍ ആ കഥയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിജയുടെ അടുത്ത സിനിമയ്ക്കായി പത്തിലധികം സംവിധായകര്‍ തിരക്കഥ സമര്‍പ്പിച്ച് കാത്തിരുന്ന സംഭവം അറിയാമല്ലോ. ഒടുവില്‍ ഭരതന്‍ എന്ന സംവിധായകന് അവസരം ലഭിച്ചു.
എ ആര്‍ മുരുഗദോസ്, ശശികുമാര്‍, എസ് ജെ സൂര്യ തുടങ്ങിയ വമ്പന്‍മാര്‍ വിജയുടെ ഡേറ്റിനായി കാത്തിരിക്കുന്നു. അതിനിടെയാണ് പുതിയൊരു വാര്‍ത്ത ലഭിക്കുന്നത്. നടന്‍ ജയം രവി രണ്ട് തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിക്കഴിഞ്ഞത്രേ. അതിലൊന്നില്‍ നായകനായി ജയം രവി മനസില്‍ കാണുന്നത് വിജയിനെയാണ്!
“എന്‍റെ തിരക്കഥ വിജയ് അണ്ണന് കറക്‍ട് ആയിരിക്കും. അദ്ദേഹത്തെ ഡയറക്‍ട് ചെയ്യണമെന്നാണ് ആഗ്രഹം” - ജയം രവി വെളിപ്പെടുത്തുന്നു. വളരെ വലിയ സംവിധായകര്‍ പോലും വിജയുടെ അപ്രൂവലിനായി തിരക്കഥ നല്‍കി കാത്തിരിക്കുമ്പോള്‍ ജയം രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് തയ്യാറാകുമോ? കാത്തിരിക്കാം.
ഒടുവിലാന്‍: ജയം രവി രണ്ട് തിരക്കഥകള്‍ എഴുതിയതായി പറഞ്ഞല്ലോ. രണ്ടാമത്തെ തിരക്കഥയില്‍ തന്‍റെ സഹോദരനും സംവിധായകനുമായ മോഹന്‍രാജയെ നായകനാക്കാനാണ് രവി ആഗ്രഹിക്കുന്നത്. ‘തനി ഒരുവന്‍’ എന്ന മെഗാഹിറ്റിലൂടെ ഇപ്പോള്‍ തമിഴകത്തെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് മോഹന്‍രാജ.