നല്ല സിനിമയാണ്, ഒന്നാന്തരം മേക്കിംഗാണ്; പക്ഷേ ‘രാമന്‍റെ ഏദന്‍‌തോട്ട’ത്തിന് സംഭവിച്ചത്!

Webdunia
തിങ്കള്‍, 29 മെയ് 2017 (17:34 IST)
സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ മികച്ച സിനിമകളില്‍ ഒന്നാണ് രാമന്‍റെ ഏദന്‍‌തോട്ടം. മികച്ച മൌത്ത് പബ്ലിസിറ്റിയും നിരൂപക പ്രശംസയും ഈ സിനിമയ്ക്ക് ലഭിച്ചു. രഞ്ജിത് ശങ്കര്‍ - കുഞ്ചാക്കോ ബോബന്‍ ടീമിന്‍റെ ഈ സിനിമയിലൂടെ അനു സിത്താര മലയാളത്തിന്‍റെ മുന്‍‌നിര നായികമാരുടെ ഗണത്തിലുമെത്തി.
 
എന്നാല്‍ ഈ സിനിമ ബോക്സോഫീസില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. 15 ദിവസത്തെ കളക്ഷന്‍ നില പരിശോധിച്ചാല്‍ ബോക്സോഫീസില്‍ ശരാശരിയിലും താഴ്ന്ന പ്രകടനമാണ് രാമന്‍റെ ഏദന്‍‌തോട്ടം നടത്തുന്നത്.
 
കേരള ബോക്സോഫീസില്‍ നിന്ന് 15 ദിവസം കൊണ്ട് 4.38 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നത്. മികച്ച സിനിമ എന്ന് പരക്കെ അഭിപ്രായമുയര്‍ന്നിട്ടും പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ തിയേറ്ററിലെത്തുന്നില്ല എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.
 
സിനിമയുടെ പ്രചരണത്തിലും മാര്‍ക്കറ്റിംഗിലുമുള്ള പോരായ്മയും വലിയ സിനിമകളുടെ സാന്നിധ്യവുമാണ് രാമന്‍റെ ഏദന്‍‌തോട്ടത്തിന് പ്രതികൂലമായത്. രഞ്ജിത് ശങ്കര്‍ തന്നെ നിര്‍മ്മിച്ച ഈ സിനിമ സി‌ഐ‌എയുടെയും ബാഹുബലിയുടെയും ഗോദയുടെയും അച്ചായന്‍‌സിന്‍റെയുമൊക്കെ വലിപ്പത്തിന് മുന്നിലാണ് ഇപ്പോള്‍ പകച്ചുനില്‍ക്കുന്നത്. എന്നാല്‍ വളരെ ചെലവ് കുറഞ്ഞ സിനിമയായതിനാല്‍ ഏദന്‍‌തോട്ടം ലോംഗ്‌റണ്ണില്‍ ലാഭമാകുമെന്ന് പ്രതീക്ഷിക്കാം.
Next Article