ധനുഷ് ഡബിള്‍ റോളില്‍, വില്ലത്തി വിദ്യാബാലന്‍!

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (17:46 IST)
തന്‍റെ കരിയറില്‍ ആദ്യമായി തമിഴകത്തെ യുവ സൂപ്പര്‍താരം ധനുഷ് ഡബിള്‍ റോളില്‍ അഭിനയിക്കുന്നു. വിദ്യാബാലനാണ് ഈ ചിത്രത്തിലെ നായിക. യഥാര്‍ത്ഥത്തില്‍ നായിക എന്നല്ല, വില്ലത്തി എന്നാണ് പറയേണ്ടത്. വിദ്യാബാലന്‍ ഈ ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
 
ആര്‍ എസ് ദുരൈ സെന്തില്‍‌കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എതിര്‍നീച്ചല്‍, കാക്കിസട്ടൈ എന്നീ മെഗാഹിറ്റ് സിനിമകളുടെ സംവിധായകനാണ് ദുരൈ സെന്തില്‍‌കുമാര്‍.
 
പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് ധനുഷ് ഇപ്പോള്‍. ആ സിനിമയ്ക്ക് ശേഷം ഈ ചിത്രം ആരംഭിക്കും. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഈ സിനിമ.
 
രാജ്യം നേരിട്ട ഒരു സെന്‍സിറ്റീവ് ഇഷ്യുവിനെക്കുറിച്ചാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നിന്ന് വേറെയും അഭിനേതാക്കള്‍ ഈ സിനിമയിലുണ്ടാകും. ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങുമെന്നാണ് വിവരം.