നിരവധി സിനിമകള്‍ മാളവികയെ തേടിയെത്തുന്നുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് നായികയാകാന്‍ മാളവികയെ ക്ഷണിച്ചിരുന്നു. കഥയും കേട്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി താന്‍ സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ലെന്ന മറുപടിയാണ് മകള്‍ അങ്ങ് നല്‍കിയതെന്ന് ജയറാം പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുള്ള സിനിമകളുടെ കഥ മാളവിക കേള്‍ക്കുന്നുണ്ടെന്ന് ജയറാം കൂട്ടിച്ചേര്‍ത്തു.