'മഞ്ജുവിന്റെ കൂടെ ഒരു സിനിമയെ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ'; പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഏപ്രില്‍ 2022 (11:56 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ആ പ്രഖ്യാപനം എത്തി.1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേമിന് 24 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഭാഗം വരുന്നു.
 
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം കാണുവാന്‍ ഇന്നും ആളുകളുണ്ട്.സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
 
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് പ്രഖ്യാപനം.
 
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും നടിയുടെ കൂടെ ഒരു ചിത്രം മാത്രമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്നും സിയാദ് പറഞ്ഞു. രണ്ടാംഭാഗത്തില്‍ മഞ്ജുവും ഉണ്ടാകും.
 
മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിവരെക്കൂടാതെ മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍