രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍, റിലീസ് ചെയ്ത സമയത്ത് ഉസ്താദ് വേണ്ടത്ര രീതിയില്‍ തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് ഉസ്താദ് നിര്‍മിച്ചത്.