തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടന്‍ മോഹന്‍ലാലാണെന്ന് പി ജയരാജന്‍ പറയുന്നു.
“നായകനടന്‍മാരില്‍ മോഹന്‍ലാലിനെയാണ് ഏറ്റവും ഇഷ്ടം. എന്നാല്‍ മഹാനടന്‍ എന്ന് വിളിക്കാവുന്നത് തിലകനെ മാത്രമാണ്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ല” - മംഗളം വാരികയ്ക്ക് വേണ്ടി രമേഷ് പുതിയമഠത്തിന് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ വ്യക്തമാക്കുന്നു.
അടുത്ത പേജില്‍ -
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ഒരു കലാമൂല്യവുമില്ല!
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്ളറപ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമ തികച്ചും മാര്‍ക്സിസ്റ്റ് വിരുദ്ധ സിനിമയാണെന്നാണ് പി ജയരാജന്‍റെ പക്ഷം.
“പാര്‍ട്ടിക്കെതിരായ സിനിമയാണെന്നറിഞ്ഞാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടത്. അതൊരു മാര്‍ക്സിസ്റ്റ് വിരുദ്ധ സമീപനമുള്ള സിനിമയാണ്. കലാമൂല്യമൊന്നുമില്ല. ഞാന്‍ കാണുമ്പോള്‍ തിരുവനന്തപുരത്തെ തിയേറ്ററില്‍ ആളുകള്‍ കുറവായിരുന്നു. ആ സിനിമയ്ക്ക് കണ്ണൂരില്‍ സി പി എം വിലക്കേര്‍പ്പെടുത്തി എന്നത് നുണപ്രചാരണമായിരുന്നു. തിയേറ്ററില്‍ ആളുകള്‍ കുറഞ്ഞപ്പോള്‍ ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ സൃഷ്ടിച്ച വിവാദമായിരുന്നു അത്” - മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ പറയുന്നു.
അടുത്ത പേജില്‍ -
അന്ന് അവിടെ പി സി ജോര്‍ജും ഉണ്ടായിരുന്നു!
ജഗതി ശ്രീകുമാറിന്‍റെ കോമഡി സീനുകള്‍ ടി വിയില്‍ കാണുക എന്നതാണ് പി ജയരാജന്‍റെ ഏറ്റവും പ്രധാന വിനോദം. “ടി വി കാണുമ്പോള്‍ ഞാന്‍ പ്രധാനമായും ന്യൂസാണ് കാണുന്നത്. ന്യൂസ് കഴിഞ്ഞാല്‍ പിന്നെ ജഗതി ശ്രീകുമാറിന്‍റെ കോമഡി സീനുകള്‍. പണ്ടുമുതലേ ജഗതിയെ ഇഷ്ടമാണ്. കഴിഞ്ഞ സ്റ്റേറ്റ് കമ്മിറ്റിക്ക് പോയപ്പോള്‍ ഞാന്‍ ജഗതിയെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്നവിടെ പി സി ജോര്‍ജും ഉണ്ടായിരുന്നു. അടുത്തുനിന്ന് ഫോട്ടോയൊക്കെ എടുത്തു. ജഗതി കഴിഞ്ഞാല്‍ പിന്നെ ശ്രീനിവാസനാണ് താരം. ശ്രീനിയെ വ്യക്തിപരമായി പരിചയമുണ്ട്” - മംഗളം വാരികയ്ക്ക് വേണ്ടി രമേഷ് പുതിയമഠത്തിന് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ വ്യക്തമാക്കുന്നു.