തെലുങ്ക് സിനിമകളുടെ ഡബ്ബിംഗ് പതിപ്പുകള്‍ മലയാളത്തില്‍ വലിയ വിജയങ്ങളാകുന്നത് പുതിയ കാര്യമല്ല. ചിരഞ്ജീവിയുടെ സൂപ്പര്ഹിറ്റ് സിനിമ 'ഏയ് ഹീറോ' കേരളത്തില്‍ 100 ദിവസം കടന്നും ഓടിയിട്ടുണ്ട്. അല്ലു അര്ജ്ജുന്റെ സിനിമകള്‍ കേരളത്തില്‍ വലിയ തരംഗം തന്നെ തീര്ത്തിട്ടുണ്ട്.
എന്നാല്‍ അതൊക്കെ പഴങ്കഥയാവുകയാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്ത് മലയാളം സിനിമകളാണ് കൊടുങ്കാറ്റുയര്ത്തുന്നത്. തെലുങ്കില്‍ വെങ്കിടേഷ്, മഹേഷ് ബാബു, നാഗാര്ജ്ജുന സിനിമകള്ക്കുള്ള തിരക്ക് ഇപ്പോള്‍ മോഹന്‍ലാലും ഫഹദും കുന്ചാക്കോ ബോബനുമൊക്കെ അഭിനയിക്കുന്ന മലയാള സിനിമകള്ക്കുമുണ്ട്.
മോഹന്‍ലാലിന്റെ ദ്റ്^ശ്യം , ഫഹദ് - ദുല്ക്കര്‍ ടീമിന്റെ ബാംഗ്ളൂര്‍ ഡെയ്സ്, മഞ്ജു വാര്യരുടെ ഹൌ ഓള്ഡ് ആര്‍ യു തുടങ്ങിയ സിനിമകള്‍ ആന്ധ്രയിലും തെലങ്കാനയിലുമൊക്കെ വന്‍ ഹിറ്റുകളാവുകയാണ്. ഇംഗ്ളീഷ്, തെലുങ്ക് സബ് ടൈറ്റിലുകളുടെ സഹായത്തോടെയാണ് തെലുങ്ക് ദേശങ്ങളില്‍ മലയാളം സിനിമകള്‍ പുതിയ ചരിത്രമെഴുതുന്നത്.
വെറും ആക്ഷന്‍ മസാല ചിത്രങ്ങളായ തെലുങ്ക് സിനിമകളേക്കാള്‍ അവിടത്തെ പ്രേക്ഷകര്ക്കിഷ്ടം ഇപ്പോള്‍ പുതുമയുള്ള മലയാളം സിനിമകളാണ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിന്റെയും ഫഹദിന്റെയുമൊക്കെ പുതിയ സിനിമകളിറങ്ങാന്‍ തെലുങ്ക് സിനിമാ പ്രേക്ഷകരും ഇപ്പോള്‍ കാത്തിരിക്കുകയാണ്.
തമിഴ്നാട്ടിലെ സ്ഥിതിയും വ്യത്യ്സ്തമല്ല. ബാംഗ്ളൂര്‍ ഡെയ്സ് ചെന്നൈയില്‍ നൂറാം ദിവസത്തിലേക്ക് കുതിക്കുന്നതാണ് പുതിയ വാര്ത്ത.