തിരക്കഥ ശ്രീനിവാസന്‍, നായകന്‍ മോഹന്‍ലാല്‍; സംവിധാനമോ? - സാക്ഷാല്‍ പ്രേംനസീര്‍ !

Webdunia
വ്യാഴം, 5 മെയ് 2016 (17:01 IST)
നിത്യഹരിതനായകന്‍ പ്രേംനസീറിന്‍റെ ജീവിതത്തിലെ അവസാന പത്തുവര്‍ഷങ്ങളിലാണ് മലയാളത്തിന്‍റെ മമ്മൂട്ടി - മോഹന്‍ലാല്‍ യുഗത്തിന് തുടക്കമാകുന്നത്. പ്രേംനസീറിന്‍റെ ചില സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
ഇവര്‍ ഇരുവരെയും നായകന്‍‌മാരാക്കി ഒരു സിനിമ സംവിധാനം ചെയ്യണം എന്നത് പ്രേംനസീറിന്‍റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. രണ്ടുപേരെയും ഒരുമിച്ചു കൊണ്ടുവരുന്ന സബ്‌ജക്ടുകള്‍ ലഭിക്കാന്‍ താമസിച്ചതോടെ ഇതില്‍ ഒരാളെ നായകനാക്കുന്ന സിനിമയ്ക്കായി നസീര്‍ ശ്രമം തുടങ്ങി.
 
അങ്ങനെയാണ് ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യാം എന്ന് പ്രേംനസീര്‍ ആലോചിക്കുനത്. നായകനായി മോഹന്‍ലാലിനെയും നിശ്ചയിച്ചു. എന്നാല്‍ മോഹന്‍ലാലിന് ആ സമയത്തും വലിയ തിരക്കായിരുന്നു.
 
മോഹന്‍ലാലിന്‍റെ വിവാഹനിശ്ചയദിവസം പ്രേംനസീര്‍ ലാലിന് അഡ്വാന്‍സ് വരെ കൊടുത്തതാണ്. എന്നാല്‍ ആ പ്രൊജക്ട് ആരംഭിക്കുന്നതിന് മുമ്പ് പ്രേംനസീറിന്‍റെ ജീവിതത്തിന് തിരശ്ശീല വീണു.
 
പ്രേംനസീറിന്‍റെ സംവിധാനത്തില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയതില്‍ മോഹന്‍ലാലിന് ഇപ്പോഴും കടുത്ത നിരാശയുണ്ട്.
Next Article