താടി മാറ്റിയ താരത്തെ കണ്ട് ആരാധകർ ഞെട്ടി, എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ?

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (10:35 IST)
കഥാപാത്രങ്ങൾക്ക് വേണ്ടി മേക്ക് ഓവർ നടത്തുന്നത് സിനിമയിൽ പുത്തരിയല്ല. എന്നാൽ, ടോളിവുഡ് താരം റാണ ദഗ്ഗുബാട്ടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. താടിയില്ലാത്ത തന്റെ ഒരു ചിത്രമാണ് റാണ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. സത്യത്തിൽ അത് റാണയാണെന്ന് ആരാധകർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാകില്ല.
 
'താടി പോയിരിക്കുന്നു. പുതിയൊരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. 1945നു വേണ്ടി ഒരു പുതിയ ലുക്ക്. ചിത്രത്തിലെ ആദ്യ ലുക്ക് നവംബറിൽ പുറത്തുവിടും' എന്നായിരുന്നു റാണ ട്വിറ്ററിൽ കുറിച്ചത്. റാണയുടെ ഏറ്റവും പുതിയ ചിത്രമായ 1945നു വേണ്ടിയാണ് താടി വടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article