തരംഗമായി ടിയാൻ! ഇതൊരു ഒന്നൊന്നര ദൃശ്യാനുഭവം തന്നെ!

ബുധന്‍, 24 മെയ് 2017 (08:58 IST)
പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ജി എന്‍ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാൻ. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ യുറ്റ്യുബ്ബിൽ തരംഗമാവുകയാണ്. മുരളിഗോപിയുടേതാണ് തിരക്കഥ.   
 
കരിയറില്‍ താൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമാൻ ടൈയാനിലെ അസ്ലാമെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.  നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ടെങ്കിലും തന്നില്‍ ഇത്രയുമധികം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രമില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന ടിയാന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
 
ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ കുംഭമേളയും ആള്‍ദൈവ ഭക്തിയും കലാപവും പലായനവുമെല്ലാമാണ് പ്രമേയം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

വെബ്ദുനിയ വായിക്കുക