സില്‍ക്ക് സ്മിത നായികയായി അഭിനയിച്ച ‘പ്ലേ ഗേള്‍സ്’ എന്ന സിനിമയിലൂടെയാണ് ഷക്കീല സിനിമയിലെത്തുന്നത്. സ്കൂള്‍ പഠനം കഴിഞ്ഞയുടനെയായിരുന്നു ഷക്കീല ഈ സിനിമയില്‍ അഭിനയിച്ചത്.
തുടര്‍ന്ന് കുറേക്കാലത്തിന് ഷക്കീലയ്ക്ക് പടമില്ലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഗ്ലാമര്‍ സിനിമകള്‍ മികച്ച കളക്ഷന്‍ നേടിയെടുക്കാന്‍ തുടങ്ങിയ സമയത്താണ് ‘കിന്നാരത്തുമ്പികള്‍’ എന്ന മസാലാസിനിമയിലൂടെ ഷക്കീല വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.
കിന്നാരത്തുമ്പികളുടെ അഭൂതപൂര്‍വമായ വിജയത്തോടെ ഷക്കീല മലയാളത്തിലെ രതിചിത്രങ്ങളിലെ സ്ഥിരം നായികയായി. നിരവധി സിനിമകളിലൂടെ മലയാള ഗ്ലാമര്‍ ലോകത്തിലെ നിത്യ സാന്നിധ്യമായി ഷക്കീല മാറി.
അത്യന്താധുനിക സാങ്കേതികവിദ്യകളായ മൊബൈലും സിഡിയും ഡിവിഡിയും ഇന്റര്‍നെറ്റുമൊക്കെ വ്യാപകമായതോടെ ‘പോണ്‍’ ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതായതാണ് ഷക്കീലയെ പോലുള്ള നടിമാര്‍ക്ക് വിനയായത്.
മറിയ, രേഷ്മ, സിന്ധു തുടങ്ങിയ നടിമാര്‍ സിനിമയില്‍ നിന്നുതന്നെ ഔട്ടായെങ്കിലും ഹാസ്യരസപ്രദാനങ്ങളായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ഷക്കീല പിടിച്ചുനിന്നു.
തൊണ്ണൂറുകളിലാണ് ആന്ധ്രക്കാരിയായ ഷക്കീല സിനിമയിലെത്തുന്നത്. കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തോടെ ഷക്കീല മുന്‍നിര പോണ്‍ താരമായി. തുടര്‍ന്ന് ഷക്കീലച്ചിത്രങ്ങളുടെ മഴയായിരുന്നു.